ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വേണ്ടേ വേണ്ട

- Advertisement -

ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്ന ആശയത്തിനോടു മുഖം തിരിച്ച് ബിസിസിഐ. 2019ല്‍ ആരംഭിക്കുമെന്ന് കരുതപ്പെടുന്ന ടെസ്റ്റിലെ ഔദ്യോഗിക ലോക ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ശ്രമത്തെയാണ് ബിസിസിഐ എതിര്‍ത്തിരിക്കുന്നത്. ഐസിസി വിളിച്ചു ചേര്‍ക്കാനിരുന്ന രണ്ട് ദിവസത്തെ മീറ്റിംഗിനു നേരെ മുഖം തിരിച്ചാണ് ബിസിസിഐ പ്രശ്നത്തില്‍ തങ്ങളുടെ വിമുഖത പ്രകടിപ്പിച്ചത്. നിലവിലെ ടെസ്റ്റ് കലണ്ടറില്‍ യാതൊരു തരത്തിലുമുള്ള മാറ്റത്തിനു തയ്യാറാകില്ല എന്ന് തന്നെയാണ് ഇക്കാര്യത്തില്‍ ബിസിസിഐ നിലപാട്.

ടെസ്റ്റിന്റെ പ്രാധാന്യത്തെ കൂടുതല്‍ അരക്കിട്ടുറപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഐസിസി ഇത്തരം ഒരു ആശയം മുന്നോട്ട് വയ്ക്കുന്നത്. 9 മുഴുവന്‍ സമയ മെമ്പര്‍മാരും മൂന്ന് അസോസ്സിയേറ്റ് രാജ്യങ്ങളും അടങ്ങിയ നാല് വര്‍ഷത്തെ ടെസ്റ്റ് കലണ്ടറാണ് ഐസിസി രൂപകല്പന ചെയ്യാനുദ്ദേശിക്കുന്നത്. ബിസിസിഐയെ ഇത്തരമൊരു നിലപാട് എടുക്കുവാന്‍ പ്രേരിപ്പിക്കുന്നത് തന്നെ തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ ഇടിവു സംഭവിക്കുമോ എന്ന ആശങ്ക തന്നെയാണ്.

Advertisement