നാലാം സ്ഥാനം ലക്ഷ്യമാക്കി ടെംബ ബാവുമ

- Advertisement -

എബി ഡി വില്ലിയേഴ്സ് വിടവാങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലെ നാലാം നമ്പര്‍ സ്ഥാനത്തിലുള്ള ഒഴിവിലേക്ക് വരുവാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നറിയിച്ച് ദക്ഷിണാഫ്രിക്കന്‍ മധ്യനിര താരം ടെംബ ബാവുമ. ഡി വില്ലിയേഴ്സിന്റെ അഭാവത്തില്‍ ജെപി ഡുമിനിയാണ് നാലാം നമ്പറില്‍ ഇറങ്ങിയതെങ്കിലും താരത്തിന്റെ ഫോമില്ലായ്മ മാറ്റി ചിന്തിക്കുവാന്‍ ദക്ഷിണാഫ്രിക്കന്‍ ടീം മാനേജമെന്റിനെ പ്രേരിപ്പിച്ചേക്കാം. ഇംഗ്ലണ്ടിനെതിരെ ബാവുമയേ പരീക്ഷിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച പ്രകടനം അന്ന് പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നു. ബംഗ്ലാദേശ് പരമ്പരയിലും താരം മികവ് പുലര്‍ത്തിയെങ്കിലും ഡി വില്ലിയേഴ്സ് മടങ്ങിയെത്തിയപ്പോള്‍ സ്വാഭാവികമായും താരത്തിനു നാലാം നമ്പര്‍ നഷ്ടമായി.

ഒഴിവു വന്നിരിക്കുന്ന നാലാം നമ്പറിലേക്ക് വരുവാന്‍ തനിക്ക് താല്പര്യമുണ്ടെന്നും സെലക്ടര്‍മാര്‍ തന്നെ പരിഗണിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ദക്ഷിണാഫ്രിക്കന്‍ താരം അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement