രണ്ടാം ജയം സ്വന്തമാക്കി ഫ്ലൈടെക്സ്റ്റ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി ഫ്ലൈടെക്സ്റ്റ്. 26 റണ്‍സിനു ഐക്കണ്‍ ക്ലിനിക്കല്‍ റിസര്‍ച്ചിനെ മറികടന്നാണ് അവര്‍ ലീഗിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഫ്ലൈടെക്സ്റ്റ് 9 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് നേടിയത്. രാഹുല്‍ രമേഷ് 14 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. 5 പന്തില്‍ 11 റണ്‍സ് നേടിയ പെരുമാളും ഫ്ലൈടെക്സ്റ്റിനു വേണ്ടി മികച്ച് നിന്നു. ഐക്കണിനു വേണ്ടി മചീന്ദ്ര 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഓരോ വിക്കറ്റുമായി ജോസ് എബ്രഹാം, മാന്വല്‍ തോമസ്, അലിസ്റ്റര്‍ ബോസ്, മുരളി ശങ്കരന് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
63 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ഐക്കണ്‍ എന്നാല്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയില്‍ തങ്ങളുടെ ചേസിംഗ് അവസാനിപ്പിക്കുകയായിരുന്നു. സുജിത് പലാണ്ഡേ 9 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. രാഹുല്‍ രമേഷ് (3), ശ്രീകാന്ത്(2), വൈശാഖ്(2), പെരുമാള്‍(1) എന്നിവരാണ് ഫ്ലൈടെക്സ്റ്റിന്റെ വിക്കറ്റ് വേട്ടക്കാര്‍.