4 വിക്കറ്റ് ജയം സ്വന്തമാക്കി സ്റ്റാര്‍ട്ടപ്പ് കിംഗ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ നാല് വിക്കറ്റ് ജയം നേടി സ്റ്റാര്‍ട്ടപ്പ് കിംഗ്സ്. സ്റ്റാര്‍ ഇലവനെതിരെയാണ് ഇന്നലെ നടന്ന മത്സരത്തില്‍ ടീം വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സ്റ്റാര്‍ ഇലവന്‍ 36 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 9 റണ്‍സ് നേടിയ ഓപ്പണര്‍ രാജീവും 8 റണ്‍സുമായി സുനില്‍ രാജും മാത്രമാണ് സ്റ്റാര്‍ ഇലവനു വേണ്ടി റണ്‍സ് കണ്ടെത്തിയത്. കിംഗ്സിനു വേണ്ടി രാകേഷ്, അരുണ്‍ എന്നിവര്‍ രണ്ടും ജയകൃഷ്ണന്‍, അശ്വിന്‍, ഫെലിക്സ് ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

6 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 5 പന്തുകള്‍ ശേഷിക്കെ വിജയമുറപ്പിക്കുവാന്‍ സ്റ്റാര്‍ട്ടപ്പ് കിംഗ്സിനു സാധിച്ചു. 12 റണ്‍സ് നേടി അരുണ്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ അശ്വിന്‍ 10 റണ്‍സ് നേടി. 2 വിക്കറ്റ് വീതം നേടി സന്തോഷ്, അഖില്‍, ഷാജി എന്നിവര്‍ സ്റ്റാര്‍ ഇലവന്റെ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial