സ്റ്റാര്‍ട്ടപ്പ് കിംഗ്സിനു വിജയം, പരാജയപ്പെടുത്തിയത് ഫൈക്കണ്‍ പൈറേറ്റ്സിനെ

ഫൈക്കണ്‍ പൈറേറ്റ്സിനെതിരെ 6 വിക്കറ്റ് വിജയം സ്വന്തമാക്കി സ്റ്റാര്‍ട്ടപ്പ് കിംഗ്സ്. ബൗളിംഗ് തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് കിംഗ്സിനെതിരെ ഫൈക്കണ്‍ 48 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 12 പന്തില്‍ 20 റണ്‍സ് നേടിയ ശരണ്‍ ചന്ദ് മാത്രമാണ് ടീമിനു വേണ്ടി തിളങ്ങിയത്. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. മൂന്ന് വിക്കറ്റ് വീതം നേടി ജയകൃഷ്ണന്‍, അരുണ്‍ എന്നിവരും രണ്ട് വിക്കറ്റ് നേടിയ അശ്വിനും ആണ് സ്റ്റാര്‍ട്ടപ്പ് കിംഗ്സിന്റെ ബൗളിംഗ് നിരയെ നയിച്ചത്. ഫെലിക്സ് ജോസഫും അനീഷ് ദേവും ഓരോ വിക്കറ്റ് നേടി.

ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ അക്ബര്‍ ഹുസൈനെ നഷ്ടമായ സ്റ്റാര്‍ട്ടപ്പ് കിംഗ്സിനു രണ്ടാം ഓവറില്‍ വിനീത് വിജയനെയും നഷ്ടമായി. എന്നാല്‍ ഷാനു എസ് കുമാറിനോടൊപ്പം(15) അശ്വിന്‍(21) റണ്‍സ് നേടിയപ്പോള്‍ ടീം വിജത്തിനോടടുക്കുകയായിരുന്നു. സ്കോര്‍ സമനിലയിലായപ്പോളാണ് അശ്വിനു തന്റെ വിക്കറ്റ് നഷ്ടമാകുന്നത്. 5.3 ഓവറില്‍ ലക്ഷ്യം സ്വന്തമാക്കി സ്റ്റാര്‍ട്ടപ്പ് കിംഗ്സ് 6 വിക്കറ്റിനു മത്സരം സ്വന്തമാക്കുകയായിരുന്നു.

ഫൈക്കണിനു വേണ്ടി ശരണ്‍ ചന്ദും വിഷ്ണുവും രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial