ട്രൈസന്‍സിനെ പരാജയപ്പെടുത്തി ശ്രിഷ്ടി ആന്‍ഡ് ഫൗണ്ടിംഗ് മൈന്‍ഡ്സ്

ട്രൈസന്‍സുമായി 20 റണ്‍സ് വിജയവുമായി ശ്രിഷ്ടി ആന്‍ഡ് ഫൗണ്ടിംഗ് മൈന്‍ഡ്സ്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ശ്രിഷ്ടി ആന്‍ഡ് ഫൗണ്ടിംഗ് മൈന്‍ഡ്സ് 8 ഓവറില്‍ 61 റണ്‍സ് നേടുകയായിരുന്നു. ലല്ലു ചന്ദ്രന്‍ ആണ് ടോപ് സ്കോറര്‍. 27 റണ്‍സാണ് ലല്ലു നേടിയത്. വെറും പത്തു പന്തുകളില്‍ 3 സിക്സുകളുടെ സഹായത്തോടു കൂടിയാണ് ലല്ലും ഈ സ്കോര്‍ നേടിയത്. ട്രൈസന്‍സിനു വേണ്ടി ശ്രീരാജ് ശശീന്ദ്രന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രൈസന്‍സിനു 41 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ബോണി ജോസ്(11) മാത്രമാണ് ഇരട്ട അക്കം സ്വന്തമാക്കിയത്. ലല്ലു ചന്ദ്രന്‍ മൂന്ന് വിക്കറ്റ് നേട്ടവുമായി തന്റെ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തപ്പോള്‍ രതീഷ് കുമാര്‍, സുധീഷ് എന്നിവര്‍ രണ്ട് വിക്കറ്റ് നേട്ടവുമായി പട്ടികയില്‍ ഇടം നേടി.