40 റണ്‍സിനു എക്സ്പീറിയണ്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തി സ്പെറിഡിയന്‍ ഗ്രേസ്

എക്സ്പീറിയണ്‍ ഡെവിള്‍സിനെതിരെ 40 റണ്‍സിന്റെ ആധികാരിക ജയം നേടി സ്പെറിഡിയന്‍ ഗ്രേസ്. ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത എക്സ്പീറിയണിനെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സാണ് സ്പെറിഡിയന്‍ നേടിയത്. 31 റണ്‍സ് നേടിയ ഓപ്പണര്‍ രാമു ബാലചന്ദ്രന്‍ റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ അനൂപ്(13 പന്തില്‍ 27 റണ്‍സ്) ആണ് പുറത്തായ ഏക ബാറ്റ്സ്മാന്‍. 17 റണ്‍സുമായി സന്ദീപ് രാമകൃഷ്ണന്‍ പുറത്താകാതെ നിന്നു. സച്ചിന്‍ കുമാറിനാണ് ഇന്നിംഗ്സിലെ ഏക വിക്കറ്റ് ലഭിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ എക്സ്പീറിയണിനു 8 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 45 റണ്‍സ് മാത്രമേ നേടാനായുള്ളു. 12 റണ്‍സ് നേടിയ അനൂപ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. സ്പെറിഡിയനു വേണ്ടി വിവേക് നായര്‍, ആദര്‍ശ് ജയകുമാര്‍, ബസിം എന്നിവര്‍ രണ്ട് വീതം വിക്കറ്റും സന്ദീപ് രാമകൃഷ്ണന്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial