40 റണ്‍സ് ഡിഫെന്‍ഡ് ചെയ്ത് സ്പെറിഡിയന്‍ ഗ്രേ, രാമു ബാലചന്ദ്രന് 6 വിക്കറ്റ്

നാവിഗെന്റ് സി ടീമിനെതിരെ 40 റണ്‍സെന്ന ചെറിയ ലക്ഷ്യം എറിഞ്ഞ് പിടിച്ച് സ്പെറിഡിയന്‍ ഗ്രേസ്. ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രേസ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീമിനു 40 റണ്‍സ് മാത്രമേ നേടാനായുള്ളു. 15 റണ്‍സ് നേടിയ സന്ദീപ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ആനന്ദ് നാവിഗെന്റിനു വേണ്ടി മൂന്ന് വിക്കറ്റ് നേടി. മനു മോഹന്‍ രണ്ടും ഷാനവാസ് ഒരു വിക്കറ്റും നേടുകയായിരുന്നു.

അനായാസ ലക്ഷ്യം തേടിയിറങ്ങിയ നാവിഗെന്റ് ബാറ്റ്സ്മാന്മാര്‍ എന്നാല്‍ 26 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. തന്റെ രണ്ടോവറില്‍ വെറും 2 റണ്‍സ് നല്‍കി ആറ് നാവിഗെന്റ് ബാറ്റ്സ്മാന്മാരെ പുറത്താക്കിയ രാമു ബാലചന്ദ്രന്‍ ആണ് കളിയിലെ താരം. 6.3 ഓവറിലാണ് നാവിഗെന്റ് ഓള്‍ഔട്ട് ആയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial