ഐസിഫോസ്സിനെയും വീഴ്ത്തി സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ ബി, നോക്കൗട്ട് റൗണ്ടിലേക്ക്

ടിപിഎല്‍ പ്രാഥമിക റൗണ്ടില്‍ തങ്ങളുടെ രണ്ടാം ജയവും സ്വന്തമാക്കി സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ ബി ടീം. ആദ്യ മത്സരത്തില്‍ സിന്‍ട്രിയന്‍സിനെ പരാജയപ്പെടുത്തിയ ടീം രണ്ടാം മത്സരത്തില്‍ ഐസിഫോസ്സിനോട് 5 വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ രണ്ട് ജയം സ്വന്തമാക്കിയ ടീം ആദ്യ റൗണ്ടിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.

മത്സരത്തില്‍ ടോസ് നേടിയ ഐസിഫോസ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 8 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് മാത്രമാണ് ടീമിനു നേടാനായത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 6 ബാറ്റ്സ്മാന്മാര്‍ അക്കൗണ്ട് തുറക്കാനാകാതെ നില്‍ക്കുകയായിരുന്നു. 10 റണ്‍സുമായി പ്രദീപ് ഫ്രെഡിയാണ് ഐസിഫോസ്സിന്റെ ടോപ് സ്കോറര്‍. രാജേഷ് ടി, ശിവ പ്രസാദ് എന്നിവര്‍ 9 റണ്‍സ് വീതം നേടി.

സജിത്തിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിനൊപ്പം റമീസ് ഹസ്സന്‍, അമല്‍ രാജ് എന്നിവര്‍ രണ്ട് വിക്കറ്റുമായി ഇന്‍ക്യുബേറ്റര്‍ ബൗളിംഗ് നിരയില്‍ തിളങ്ങി. വിനീത് വര്‍ഗ്ഗീസ്, പ്രേം ശങ്കര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

38 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സോഫ്ട്വെയര്‍ ഇന്‍ക്യുബേറ്റര്‍ ടീം 7.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. ജിത്തിന്‍ ഗിരി 12 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സജിത്ത് 13 റണ്‍സ് നേടി. ഐസിഫോസ്സിനായി പ്രദീപ് ഫ്രെഡി 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial