ടിപിഎല്‍ കലാശപ്പോരാട്ടം വെള്ളിയാഴ്ച, മുഖ്യാതിഥി ഡോ. ബിജു പ്രഭാകര്‍ ഐഎഎസ്

എംപിഎസ് ഇന്ത്യ ടിപിഎല്‍ കലാശപ്പോരാട്ടം വെള്ളിയാഴ്ച(25-05-2018) ടെക്നോപാര്‍ക്ക് മൈതാനത്ത് നടക്കും. ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഫൈനലിനു പുറമേ യോഗ്യത റൗണ്ട് ഫൈനലുകളും നാളെ നടക്കും. മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ മൂന്ന് ഘട്ടങ്ങളിലായി 120ലധികം ടീമുകളാണ് പങ്കെടുത്തത്. നിലവിലെ ചാമ്പ്യന്മാരായ അലയന്‍സിനെ പരാജയപ്പെടുത്തി ആര്‍ആര്‍ഡി കോബ്രാസും ഇവൈയെ പരാജയപ്പെടുത്തി ക്യുബര്‍സ്റ്റ് റെഡുമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഫൈനല്‍ മത്സരം നാളെ ഉച്ചയ്ക്ക് 4 മണിക്ക് നടക്കും. അതിനു മുന്നോടിയായി ഒന്നാം ഘട്ട യോഗ്യത റൗണ്ട് മത്സരത്തില്‍ ഇന്‍ഫോസിസ് യെല്ലോ ടെസ്റ്റ് ഹൗസ് വാരിയേഴ്സിനെ നേരിടും. മത്സരം ഉച്ചയ്ക്ക് 1.30നാണ് അരങ്ങേറുന്നത്. രണ്ടാം ഘട്ട ഫൈനലില്‍ എന്‍വെസ്റ്റ്നെറ്റും നാവിഗെന്റെ സി ടീമും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30നാനണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

5.15നാരംഭിക്കുന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നത് ഡോ. ബിജു പ്രഭാകര്‍ ഐഎഎസ് ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial