7 വിക്കറ്റ് ജയം, എംസ്ക്വയേര്‍ഡിനെ തകര്‍ത്ത് റിഫ്ലക്ഷന്‍സ്

മികച്ച ഓള്‍റൗണ്ട് പ്രകടനവുമായി റിഫ്ലക്ഷന്‍സ്. എംസ്ക്വയേര്‍ഡിനെ 7 വിക്കറ്റുകള്‍ക്കാണ് ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത എംസ്ക്വയേര്‍ഡ് 32/8 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 6 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ റിഫ്ലക്ഷന്‍സ് വിജയം നേടി. ഓപ്പണര്‍ ഷിജു നേടിയ 26 റണ്‍സാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്.

റിഫ്ലക്ഷന്‍സിനു വേണ്ടി ബൗളിംഗില്‍ സൂരജ്, വിഷ്ണു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ രാഹുല്‍, ജോജോ, വിനീഷ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 7 റണ്‍സ് നേടിയ ഓപ്പണര്‍ വൈശാഖ് വി നായര്‍ ആണ് എംസ്ക്വയേര്‍ഡിന്റെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial