അക്കൗണ്ട് തുറക്കാതെ 8 ബാറ്റ്സ്മാന്മാര്‍, പോളസ് റോയല്‍ സ്ട്രൈക്കേഴ്സിനെ വീഴ്ത്തി സ്റ്റാര്‍ ഇലവന്‍

5 റണ്‍സിന്റെ ജയം സ്വന്തമാക്കി ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ സ്റ്റാര്‍ ഇലവന്‍. പോളസ് റോയല്‍ സ്ട്രൈക്കേഴ്സിനെതിരെയാണ് ടീമിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സ്റ്റാര്‍ ഇലവന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സാണ് നിശ്ചിത 8 ഓവറില്‍ നേടിയത്. സുനില്‍ രാജ്(21), സന്തോഷ്(17) എന്നിവരാണ് സ്റ്റാറിനു വേണ്ടി തിളങ്ങിയത്. മഹേഷ് ശ്രീനാഥ് രണ്ടും അഷര്‍ തോമസ്, സനീഷ് സത്യവാന്‍ എന്നിവര്‍ ഓരോ വിക്കറ്റുമാണ് പോളസിനു വേണ്ടി വീഴ്ത്തിയത്.

തിരിച്ച് ബാറ്റിംഗിനിറങ്ങിയ പോളസിനു വേണ്ടി 27 റണ്‍സുമായി ശശികുമാര്‍ തിളങ്ങിയെങ്കിലും ലക്ഷ്യത്തിനു 5 റണ്‍സ് അകലെ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. പോളസിന്റെ 8 താരങ്ങളാണ് പൂജ്യത്തിനു പുറത്തായത്. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി അഖില്‍, ഷാജി എന്നിവര്‍ സ്റ്റാര്‍ ഇലവനു വേണ്ടി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial