വോള്‍ട്ടാസിനെ വീഴ്ത്തി ഫിഷര്‍ സിസ്റ്റംസ്

വോള്‍ട്ടാസിനെതിരെ 14 റണ്‍സ് ജയം സ്വന്തമാക്കി ഫിഷര്‍ സിസ്റ്റംസ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫിഷര്‍ സന്തോഷിന്റെ(19*) ബാറ്റിംഗ് മികവില്‍ 8 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് നേടുകയായിരുന്നു. സന്തോഷിനു കൂട്ടായി അജിന്‍മോന്‍ 16 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ വോള്‍ട്ടാസിനെ 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സിനു ഫിഷര്‍ പിടിച്ചുകെട്ടി. ബാറ്റിംഗിലെ പോലെത്തന്നെ ബൗളിംഗിലും അജിന്‍മോന്‍ തിളങ്ങി.

നാല് വിക്കറ്റ് നേടിയ അജിന്‍മോനു പിന്തുണയായി അനീഷ് മോഹന്‍ രണ്ടും സന്തോഷ് ജോസ് ഡേവിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 11 പന്തില്‍ നിന്ന് 18 റണ്‍സ് നേടി നിഷാദ് വോള്‍ട്ടാസിന്റെ ടോപ് സ്കോറര്‍ ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം എസ്‍സിസോഫ്ടിനു, 16 റണ്‍സിന്റെ

16 റണ്‍സിന്റെ ജയം സ്വന്തമാക്കി എസ്‍സിസോഫ്ട്. പെര്‍ഫോമാറ്റിക്സിനെതിരെയാണ് ടീം ഈ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത എസ്‍സിസോഫ്ട് 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് നേടിയപ്പോള്‍ പെര്‍ഫോമാറ്റിക്സിനു 42 റണ്‍സ് മാത്രമേ നേടാനായുള്ളു. 25 റണ്‍സ് നേടിയ അരുണ്‍ ആണ് എസ്‍സിസോഫ്ടിന്റെ ടോപ് സ്കോറര്‍. 10 റണ്‍സ് വീതം തേടി ബിപിന്‍, വരുണ്‍ നരേന്ദ്രന്‍ എന്നിവരും സ്കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ സഹായിച്ചു. പെര്‍ഫോമാറ്റിക്സിനു വേണ്ടി രാഹുല്‍ രണ്ടും അരുണ്‍, നിവേദിത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രണ്ടാമത് ബാറ്റിംഗിനിറങ്ങിയ പെര്‍ഫോമാറ്റിക്സ് 6 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് 16 റണ്‍സ് അകലെ വരെ എത്തിയത്. എന്നാല്‍ ബൗളര്‍മാര്‍ പുറത്തെടുത്ത പ്രകടനം ബാറ്റ്സ്മാന്മാരില്‍ നിന്ന് വരാത്തപ്പോള്‍ ടീം തോല്‍വി വഴങ്ങേണ്ടി വരികയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയത്തോടെ ഇന്‍ഫോസിസ് യെല്ലോ

പല്‍നാര്‍ ട്രാന്ഡസ് മീഡിയയ്ക്കെതിരെ 25 റണ്‍സ് ജയം നേടി ഇന്‍ഫോസിസ് യെല്ലോ. മത്സരത്തില്‍ ടോസ് നേടിയ പല്‍നാര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്‍ഫോസിസ് അസീമിന്റെ(28) ബാറ്റിംഗ് മികവില്‍ 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് നേടുകയായിരുന്നു. പല്‍നാറിനു വേണ്ടി അഖില്‍ മൂന്നും നിഖില്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.

എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പല്‍നാറിനു 31 റണ്‍സ് മാത്രമേ നേടാനായുള്ളു. ഒറ്റ ബാറ്റ്സ്മാനും രണ്ടക്കം കടക്കാനാകാതെ പോയപ്പോള്‍ ടീം 7.4 ഓവറില്‍ ഓള്‍ഔട്ടായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫയ സ്ട്രൈക്കേഴ്സിനു ജയം

ടിപിഎല്‍ 2018ല്‍ സിന്‍ട്രിയന്‍സിനെതിരെ 4 വിക്കറ്റ് ജയം സ്വന്തമാക്കി ഫയ സ്ട്രൈക്കേഴ്സ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഫയ സിന്‍ട്രിയന്‍സിനെ 7.4 ഓവറില്‍ 28 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. സിന്‍ട്രിയന്‍സിന്റെ അഞ്ച് ബാറ്റ്സ്മാന്മാര്‍ റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ഫയയ്ക്ക് വേണ്ടി ആനന്ദ് നാലും ലൈജു, മുരളി എന്നിവര്‍ മൂന്ന് വീതം വിക്കറ്റും നേടി. ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ രണ്ടക്കം കടക്കാനുമായില്ല.

29 റണ്‍സ് ലക്ഷ്യം ഏഴ് ഓവര്‍ നേരിട്ടാണ് ഫയയ്ക്ക് സ്വന്തമാക്കാനായത്. ഏഴ് വിക്കറ്റുകളും ഇതിനായി ടീമിനു നഷ്ടപ്പെടുത്തേണ്ടി വന്നു. 15 റണ്‍സ് നേടിയ ലൈജുവിന്റെ ഇന്നിംഗ്സാണ് ടീമിനു തുണയായത്. സിന്‍ട്രിയന്‍സിനായി പ്രണവ് അഞ്ച് വിക്കറ്റുമായി മികച്ച് നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

27 റണ്‍സിനു ഓള്‍ഔട്ടായി ടെറിഫിക് മൈന്‍ഡ്സ്, ടീം SCSനു 7 വിക്കറ്റ് ജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ ജയം സ്വന്തമാക്കി ടീം SCS. ഇന്ന് ടെറിഫിക് മൈന്‍ഡ്സിനെതിരെയാണ് SCS ജയം സ്വന്തമാക്കിയത്. അനായാസമെന്ന് തോന്നിപ്പിച്ച സ്കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറിലാണ് ടീം SCS നേടിയത്. ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ടെറിഫിക് മൈന്‍ഡ്സിനെ 7.3 ഓവറില്‍ 27 റണ്‍സിനു ഓള്‍ഔട്ടാക്കിയ ടീം SCS ലക്ഷ്യം 7.1 ഓവറില്‍ നേടുകയായിരുന്നു. 12 റണ്‍സ് നേടിയ സുരേഷ് ആണ് ടീം SCSന്റെ ടോപ് സ്കോറര്‍.

ബൗളിംഗില്‍ വിജയികള്‍ക്കായി എല്‍ദോ, അരുണ്‍ രാജ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദീപക് രാജീവ് 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എട്ട് വിക്കറ്റ് ജയവുമായി ജിഇഎസ് ബ്ലൂസ്

ഇന്‍ഗ്ലോറിയസിനെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കി ജിഇഎസ് ബ്ലൂസ്. ഇന്ന് ടിപിഎല്‍ 2018ലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്‍ഗ്ലോറിയസിനു 8 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് മാത്രമേ നേടാനായുള്ളു. 15 റണ്‍സ് നേടിയ പ്രവീണ്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ റിജു, ചിന്ദു എന്നിവര്‍ 10 വീതം റണ്‍സ് നേടി. ജിഇഎസിനു വേണ്ടി സലീം രണ്ടും ദീപന്‍ ഒരു വിക്കറ്റും വീഴ്ത്തി.

സലീം പുറത്താകാതെ നേടിയ 27 റണ്‍സിന്റെയും ഡൊണാല്‍ഡിന്റെ 20 റണ്‍സിന്റെയും ബലത്തില്‍ ബ്ലൂസിനു മികച്ച തുടക്കമാണ് ലഭിച്ചത്. സലീം 14 പന്തില്‍ 3 സിക്സുകളുടെ സഹായത്തോടെയാണ് തന്റെ 27 റണ്‍സിലേക്ക് എത്തിയത്. ജിത്തിന്‍ ആണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. 5.5 ഓവറില്‍ 55/2 എന്ന സ്കോര്‍ സ്വന്തമാക്കിയാണ് ജിഇഎസ് ബ്ലൂസ് ജയം സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ്: ഉദ്ഘാടന മത്സരത്തില്‍ ഫിനസ്ട്രയ്ക്ക് ജയം

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2018 സീസണിലെ വിജയത്തോടെ തുടങ്ങി ഫിനസ്ട്ര സ്ട്രൈക്കേഴ്സ്. ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ ആരംഭിച്ച ടൂര്‍ണ്ണമെന്റി്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ഫിനസ്ട്ര നിയോലോജിക്സ് സൂപ്പര്‍ സ്ട്രൈക്കേഴ്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 8 ഓവര്‍ മത്സരത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സാണ് നിയോലോജിക്സ് സ്വന്തമാക്കിയത്. 17 റണ്‍സ് നേടി പുറത്താകാതെ നിന്ന ലാലു ആണ് ടോപ് സ്കോറര്‍. സാബു, റോഹിന്‍ ജോണ്‍സണ്‍, മെഥുന്‍ ദാസ്, അജിത്ത് എന്നിവര്‍ക്കാണ് വിക്കറ്റ ലഭിച്ചത്.

5.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് ഫിനസട്ര വിജയം കൈക്കലാക്കിയത്. 14 പന്തില്‍ 26 റണ്‍സ് നേടിയ ജിഷ്ണുവാണ് വിജയികള്‍ക്കായി തിളങ്ങിയത്. ഷാരോണ്‍, ലാലു എന്നിവര്‍ നിയോ ലോജിക്സിനായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എംപിഎസ് ഇന്ത്യ ടിപിഎല്‍ 2018, ഉദ്ഘാടനം ഐജി ശ്രീ മനോജ് എബ്രഹാം നിര്‍വ്വഹിക്കും

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2018 ന്റെ ഉദ്ഘാടനം ഫെബ്രുവരി 1നു വൈകുന്നേരം 5.30 നു ടെക്നോപാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് കേരള പോലീസ് ഐജി ശ്രീ മനോജ് എബ്രഹാം നിര്‍വ്വഹിക്കും. മത്സരങ്ങള്‍ ഫെബ്രുവരി 3 മുതല്‍ ആരംഭിക്കും. ആദ്യ ഘട്ട മത്സരങ്ങളില്‍ 46 ടീമുകളാണ് പങ്കെടുക്കുന്നത്.
15 ഗ്രൂപ്പുകളിലായി ഈ ടീമുകളെ തിരിച്ചിട്ടുണ്ട്. പീക്കോക്ക് ഗ്രൂപ്പ് ഒഴികെ എല്ലാ ഗ്രൂപ്പിലും മൂന്ന് ടീമുകളാണ് ഉള്ളത്. ഓരോ ഗ്രൂപ്പ് ജേതാക്കളും നോക്ഔട്ട് സ്റ്റേജിലേക്ക് കടക്കും. നാല് ടീമുകള്‍ ഉള്ള പീക്കോക്ക് ഗ്രൂപ്പില്‍ നിന്ന് വിജയികളും രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് കടക്കും.

ആദ്യ ഘട്ടത്തില്‍ നിന്ന് 8 ടീമുകള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. അവിടെ സീഡ് ചെയ്യപ്പെട്ട 40 ടീമുകള്‍ക്കൊപ്പം ഈ ടീമുകള്‍ രണ്ടാം ഘട്ട മത്സരങ്ങളില്‍ കളിക്കും.

ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഫിനസ്ട്ര സ്ട്രൈക്കേഴ്സ് നിയോലോജിക്സ് സൂപ്പര്‍ സ്ട്രൈക്കേഴ്സിനെ നേരിടും. ഫെബ്രുവരി മൂന്ന് ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് മത്സരം നടക്കുക.

ആദ്യ ഘട്ട ഫിക്സച്ചറിനായി ലിങ്ക് സന്ദര്‍ശിക്കുക: http://murugancricketclub.com/wp-content/uploads/MPS-INDIA-TPL-QF-1-Fixtures-1.pdf

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടിപിഎല്‍ 2018 ഫെബ്രുവരി 3നു ആരംഭിക്കും

ടെക്നോപാര്‍ക്ക് കമ്പനികള്‍ പങ്കെടുക്കുന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ 2018ലെ പതിപ്പ് ഫെബ്രുവരിയില്‍ ആരംഭിക്കും. ഫെബ്രുവരി 1നു ഉദ്ഘാടനം ചെയ്യുന്ന ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരം ഫെബ്രുവരി 3നു ടെക്നോപാര്‍ക്ക് മൈതാനത്ത് നടക്കും. കഴിഞ്ഞ വര്‍ഷത്തെ പോലെ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബും ടെക്നോപാര്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍ എംപിഎസ് ഇന്ത്യ ആണ്.

മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഫേസ് 1, ഫേസ് 2 യോഗ്യത റൗണ്ടുകളും ചാമ്പ്യന്‍ഷിപ്പ് റൗണ്ടുമാണ് ടൂര്‍ണ്ണമെന്റില്‍ ഉണ്ടാവുക. വിവിധ കമ്പനികളില്‍ നിന്നായി 125 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 45 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇവയില്‍ നിന്ന് 8 ടീമുകള്‍ രണ്ടാം റൗണ്ടില്‍ നേരത്തെ സ്ഥാനം പിടിച്ചിരിക്കുന്ന 40 ടീമുകള്‍ക്കൊപ്പം ചേരും. ചാമ്പ്യന്‍ഷിപ്പ് റൗണ്ടിലും 40 ടീമുകള്‍ക്കാണ് ഡയറക്ട് എന്റട്രി നല്‍കിയിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ നിന്ന് യോഗ്യത നേടിയ 8 ടീമുകളും ഈ നാല്പത് ടീമുകളും ചേര്‍ന്നാവും ചാമ്പ്യന്‍ഷിപ്പ് റൗണ്ടില്‍ പങ്കെടുക്കകു.

ഓരോ ഘട്ടത്തിലെയും ഫൈനല്‍ മത്സരങ്ങള്‍ ഒഴികെ എല്ലാ മത്സരങ്ങളും 8 ഓവറുകളായിരിക്കും. ഓരോ ഘട്ടത്തിലും ലീഗ് കം നോക്ഔട്ട് രൂപത്തിലാവും മത്സരങ്ങള്‍ സംഘടിപ്പിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version