29 റണ്‍സ് ജയവുമായി എച്ച് &ആര്‍ ബ്ലോക്ക്, ആദ്യ പാദ ഫൈനല്‍ ജേതാക്കള്‍

എച്ച് & ആര്‍ ബ്ലോക്കിലെ രണ്ട് ടീമുകള്‍ തമ്മിലേറ്റുമുട്ടിയ ആദ്യ പാദ ഫൈനലില്‍ ജേതാക്കളായി എച്ച് &ആര്‍ ബ്ലോക്ക്. എച്ച് &ആര്‍ ബ്ലോക്ക് ഗ്രീനിനെ 29 റണ്‍സിനു പരാജയപ്പെടുത്തിയാണ് ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത എച്ച് &ആര്‍ ബ്ലോക്ക് 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് നേടിയത്. ഷാനു കുമാര്‍ 21 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയപ്പോള്‍ ശിവകുമാര്‍ രാജനും(15) ശ്യാം ശശി പിള്ളയും(6 പന്തില്‍ നിന്ന് 17 റണ്‍സ്) നിര്‍ണ്ണായക സംഭാവനകള്‍ ടീമിനായി നടത്തി. ഗ്രീനിനു വേണ്ടി ധനീഷ് അഞ്ച് വിക്കറ്റും ഋഷികേശ് മൂന്നും വിക്കറ്റാണ് നേടിയത്.

ചേസിംഗിനിറങ്ങിയ ഗ്രീനിനു 6 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് മാത്രമേ നേടാനായുള്ളു. 13 പന്തില്‍ നിന്ന് 21 റണ്‍സുമായി ധനീഷും 16 റണ്‍സ് നേടിയ സന്ദീപും മാത്രമാണ് ഗ്രീനിനു വേണ്ടി ചെറുത്ത് നില്പ് നടത്തിയത്. ബൗളിംഗ് ടീമിനായി മുഹമ്മദ് റഷീദ് രണ്ട് വിക്കറ്റും വിഷ്ണു വിക്രമന്‍, ഷമീം കോറോത്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടിപിഎല്‍ ഫേസ് 2 ജേതാക്കളായി നാവിഗെന്റ് ഗ്രീന്‍, ഓള്‍റൗണ്ട് പ്രകടനവുമായി ദീപു അശോക്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ട യോഗ്യത റൗണ്ടിന്റെ ഫൈനല്‍ മത്സരത്തില്‍ ജേതാക്കളായി നാവഗെന്റ് ഗ്രീന്‍. ഇന്ന് നടന്ന മത്സരത്തില്‍ എച്ച് & ആര്‍ ബ്ലോക്കിനെയാണ് നാവിഗെന്റ് ഗ്രീന്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത എച്ച്ആര്‍ ബ്ലോക്ക് 8 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സാണ് നേടിയത്. ലക്ഷ്യം 6.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് നാവിഗെന്റ് മറികടന്നത്.

13 റണ്‍സ് നേടിയ രാഹുല്‍ ഹരിയാണ് എച്ച് & ആര്‍ ബ്ലോക്കിന്റെ ടോപ് സ്കോറര്‍. നാവിഗെന്റിനു വേണ്ടി ദീപു അശോക് മൂന്നും ഷാനവാസ് ഖാന്‍ രണ്ടും വിക്കറ്റ് നേടി.

10 റണ്‍സിനിടെ മൂന്ന് വിക്കറ്റ് ചേസിംഗില്‍ നാവിഗെന്റിനു നഷ്ടമായെങ്കിലും നിര്‍ണ്ണായകമായ പ്രകടനവുമായി ദീപു അശോക് ടീമിന്റെ രക്ഷയ്ക്കെത്തി. ഒപ്പം നസീം നവാബും സഹായത്തിനുണ്ടായിരുന്നു. ദീപു 21 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നസീം 14 റണ്‍സ് നേടി. അഞ്ചാം വിക്കറ്റില്‍ 28 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. ബൗളിംഗ് ടീമിനു വേണ്ടി അമല്‍ എസ് കുമാര്‍ 2 വിക്കറ്റ് നേടി.

അലയന്‍സുകളുടെ മത്സരത്തില്‍ വിജയം കുറിച്ച് വൈറ്റ്സ്, ഫൈനലില്‍ എതിരാളികള്‍ യുഎസ്ടി ബ്ലൂ

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2019ന്റെ ഫൈനലിലേക്ക് യോഗ്യത നേടി അലയന്‍സ് വൈറ്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ അലയന്‍സ് ബ്ലൂവിനെ 16 റണ്‍സിനു പരാജയപ്പെടുത്തിയാണ് അലയന്‍സ് വൈറ്റ്സ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ യുഎസ്ടി ബ്ലൂ ആണ് വൈറ്റ്സിന്റെ എതിരാളികള്‍. ജയിക്കുവാന്‍ 74 റണ്‍സ് പിന്തുര്‍ന്നിറങ്ങിയ ബ്ലൂവിനു 57 റണ്‍സ് മാത്രമേ നേടാനായുള്ളു.

ആദ്യം ബാറ്റ് ചെയ്ത അലയന്‍സ് വൈറ്റ്സ് 10 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സാണ് നേടിയത്. 12 റണ്‍സ് നേടിയ സാലുവും പ്രിജിനും(10) മാത്രമാണ് വൈറ്റ്സിനു വേണ്ടി ഇരട്ടയക്കം നേടിയത്. എന്നാല്‍ ടോപ്പോര്‍ഡറില്‍ ആര്‍ക്കും തന്നെ ഇന്നിംഗ്സിനു വേഗത നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നിംഗ്സിന്റെ അവസാനത്തോടെ വിനീഷ്(8), അജാസ്(9) എന്നിവര്‍ നേടിയ റണ്‍സാണ് 73 എന്ന സ്കോറിലേക്ക് ടീമിനെ നയിച്ചത്.

Allianz Blue

മറുപടി ബാറ്റിംഗിനിറങ്ങിയ അലയന്‍സ് ബ്ലൂ 57 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഒരു ഘട്ടത്തില്‍ അവസാന നാലോവറില്‍ ജയിക്കുവാന്‍ 6 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 33 റണ്‍സായിരുന്നു അലയന്‍സ് ബ്ലൂവിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 16 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ശേഷിക്കുന്ന 6 വിക്കറ്റുകളും വീഴ്ത്തി വൈറ്റ്സ് വിജയം ഉറപ്പിച്ചു.

8.4 ഓവറിലാണ് അലയന്‍സ് ബ്ലൂ ഓള്‍ഔട്ട് ആയത്. വൈറ്റ്സിനു വേണ്ടി ചിക്കു ജേക്കബും പ്രവീണും രണ്ട് വിക്കറ്റും അശ്വിന്‍, വിനീഷ്, ബിജു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 11 റണ്‍സ് നേടിയ മഞ്ജിത്ത് മനോഹരനാണ് അലയന്‍സ് ബ്ലൂവിന്റെ ടോപ് സ്കോറര്‍. അബ്ദുള്‍ മുബാറക്ക് 10 റണ്‍സും നേടി.

തന്റെ രണ്ടോവറില്‍ 9 റണ്‍സ് മാത്രം വിട്ട് നല്‍കി രണ്ട്  നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ചിക്കു ജേക്കബ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് – ആര്‍ആര്‍ഡി കോബ്രാസിനെ തകര്‍ത്ത് യുഎസ്ടി ബ്ലൂ ഫൈനലിലേക്ക്

ഇന്ന് നടന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ആദ്യ സെമിയില്‍ വിജയം കുറിച്ച് യുഎസ്ടി ബ്ലൂ. ആര്‍ആര്‍ഡി കോബ്രാസിനെതിരെയാണ് ടീമിന്റെ വിജയം. മത്സരത്തില്‍ ടോസ് നേടിയ യുഎസ്ടി ബ്ലൂ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ടീമിനു പത്തോവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് മാത്രമേ നേടാനായുള്ളു. ടോപ് ഓര്‍ഡറില്‍ നിന്ന് ഭേദപ്പെട്ട പ്രകടനം വന്നുവെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ വീണതാണ് ടീമിനു തിരിച്ചടിയായത്.

ഒന്നാം വിക്കറ്റില്‍ 2.4 ഓവറില്‍ നിന്ന് 28 റണ്‍സ് നേടിയ ശേഷം യുഎസ്ടിയുടെ സജിന്‍(10 പന്തില്‍ നിന്ന് 18) പുറത്തായ ശേഷം യുഎസ്ടി ഇന്നിംഗ്സിനു താളം തെറ്റി. എന്നിരുന്നാലും മനീഷും(17), ജീത്തും(21) റണ്‍സ് കണ്ടെത്തി ടീമിനെ 68 റണ്‍സിലെത്തിക്കുകയായിരുന്നു. കോബ്രാസിനു വേണ്ടി അരവിന്ദ് രണ്ട് വിക്കറ്റ് നേടി.

മറപുടി ബാറ്റിംഗിനിറങ്ങിയ കോബ്രാസിനു ആദ്യ ഓവറില്‍ മിന്നും തുടക്കം ശരത് മോഹന്‍ നല്‍കിയെങ്കിലും ഓവറിലെ അഞ്ചാം പന്തില്‍ പുറത്തായ ശേഷം കോബ്രാസ് തകര്‍ന്നടിയുകയായിരുന്നു. 5 പന്തില്‍ 18 റണ്‍സ് നേടിയ ശരത്തിനു ശേഷം ഒരു കോബ്രാസ് താരത്തിനു പോലും രണ്ടക്ക സ്കോറിലേക്ക് എത്താനായില്ല. എക്സ്ട്രാസാണ്(8 റണ്‍സ്) ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

1.3 ഓവറില്‍ 1 റണ്‍സ് വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടിയ മഹേശ്വരനാണ് യുഎസ്ടിയുടെ ബൗളര്‍മാരില്‍ തിളങ്ങിയത്. ഒപ്പം സയ്യദ് ഫര്‍ഹാന്‍, പ്രവീണ്‍, മനോജ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. ആദ്യ ഓവറില്‍ 24 റണ്‍സ് വഴങ്ങിയെങ്കിലും പദ്മനാഭന്‍ ശരത്ത് മോഹന്റെ നിര്‍ണ്ണായക വിക്കറ്റ് നേടി. 8.3 ഓവറില്‍ 44 റണ്‍സിനു കോബ്രാസ് ഓള്‍ഔട്ട് ആയതോടെ യുഎസ്ടി ബ്ലൂ 24 റണ്‍സിന്റെ വിജയവും ഫൈനലിലേക്കുള്ള യോഗ്യതയും സ്വന്തമാക്കി.

നിര്‍ണ്ണായകമായ 21 റണ്‍സും മൂന്ന് മാസ്മരിക ക്യാച്ചുകളും പൂര്‍ത്തിയാക്കിയ ജീത്ത് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആര്‍ആര്‍ഡി കോബ്രാസ് കിരീട ജേതാക്കള്‍, റണ്ണേഴ്സ് അപ്പ് ആയി ക്യുബര്‍സ്റ്റ് റെഡ്

എംപിഎസ് ഇന്ത്യ ടിപിഎല്‍ 2018 ചാമ്പ്യന്മാരായി ആര്‍ആര്‍ഡി കോബ്രാസ്. ഇന്നലെ ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റ് ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരത്തില്‍ 8 വിക്കറ്റ് വിജയമാണ് ടീം സ്വന്തമാക്കിയത്. ടോസ് നേടി എതിരാളികളായ ക്യുബര്‍സ്റ്റ് റെഡിനെ ബാറ്റിംഗിനയയ്ച്ച കോബ്രാസ് അവരെ 10 ഓവറില്‍ 39 റണ്‍സിനു എറിഞ്ഞ് പിടിക്കുകയായിരുന്നു. റെഡ് നിരയില്‍ 9 റണ്‍സ് നേടിയ വിബിന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ വിഷാല്‍ 8 റണ്‍സ് നേടി. ആര്‍ക്കും തന്നെ ഇരട്ടയക്കം കടക്കാന്‍ ആകാതെ വന്ന മത്സരത്തില്‍ കോബ്രാസിനായി അരവിന്ദ് 2 വിക്കറ്റ് നേടി. വിശാഖ്, സനുമോന്‍, ജിത്തിന്‍ രവീന്ദ്രന്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ കോബ്രാസിനു തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ശ്രീനില്‍ രാജ്(26*)-വിശാഖ്(11*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം 7.5 ഓവറില്‍ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 3/2 എന്ന നിലയില്‍ നിന്ന് 37 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ശ്രീനില്‍-വിശാഖ് സഖ്യം നേടിയത്. പ്രവീണ്‍, രാജേഷ് എന്നിവര്‍ ക്യുബര്‍സ്റ്റിനായി ഓരോ വിക്കറ്റ് നേടി.

Sreenil : Man of the Final

ശ്രീനില്‍ ആണ് മാന്‍ ഓഫ് ദി ഫൈനല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഇവൈ ഗ്രേയുടെ അരുണ്‍ കെ ടൂര്‍ണ്ണമെന്റിലെ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുക്കപ്പെട്ടു. കോബ്രാസിന്റെ ജിത്തിന്‍ രവീന്ദ്രന്‍ ആണ് ടൂര്‍ണ്ണമെന്റിലെ താരവും ബെസ്റ്റ് ബൗളറും.

Jithin Raveendran : Player of the Tournament

ഒന്നാം ഘട്ട വിജയികളായി ഇന്‍ഫോസിസ് യെല്ലോ സമ്മാന സ്വീകരിക്കുന്നു.

Infosys Yellow

രണ്ടാം ഘട്ട ഫൈനലില്‍ നാവിഗെന്റിനെ പരാജയപ്പെടുത്തി എന്‍വെസ്റ്റ്നെറ്റ് ജേതാക്കളായി.

Envestnet: Second Round Final Winners

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നാവിഗെന്റിനെ പരാജയപ്പെടുത്തി എന്‍വെസ്റ്റ്നെറ്റ്

ഷാനവാസ് ഖാന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ നാവിഗെന്റ് നേടിയ 68 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 3 പന്ത് ശേഷിക്കെ മറികടന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട റൗണ്ട് ഫൈനലില്‍ കിരീടം നേടി എന്‍വെസ്റ്റ്നെറ്റ്. ആദ്യം ബാറ്റ് ചെയ്ത നാവിഗെന്റ് 7 വിക്കറ്റുകളുടെ നഷ്ടത്തിലാണ് 8 ഓവറില്‍ നിന്ന് 68 റണ്‍സ് നേടിയത്. 20 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ ഷാനവാസ് ഖാന്‍ 4 സിക്സ് അടക്കമാണ് തന്റെ വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്തത്. എന്നാല്‍ മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നതും നാവിഗെന്റിനെ മികച്ച സ്കോറിലേക്ക് നയിക്കുന്നതില്‍ തടസ്സമായി. എന്‍വെസ്റ്റ്നെറ്റിനായി ലാല്‍മോന്‍, അശ്വത് എന്നിവര്‍ രണ്ടും അന്‍വര്‍ സാദിക്ക് ഒരു വിക്കറ്റും നേടി.

ജെസ്സണ്‍ ജോണ്‍(15), സെബിന്‍ തോമസ്(15*), ലാല്‍മോന്‍(12), അന്‍വര്‍ സാദിക്ക്(12*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് എന്‍വെസ്റ്റ്‍നെറ്റ് വിജയത്തിലേക്ക് നീങ്ങിയത്. തുടരെ വിക്കറ്റുകള്‍ വീണ് ഒരു ഘട്ടത്തില്‍ 17/3 എന്ന നിലയിലായിരുന്ന എന്‍വെസ്റ്റ്‍നെറ്റ് ഒടുവില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം സ്വന്തമാകക്കിയത്.

നാവിഗെന്റിനായി ആനന്ദ് മൂന്നും നസീം നവാബ്, സുമേഷ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഓള്‍റൗണ്ട് മികവുമായി ജ്യോതിഷ് മുരളി, ഒന്നാം ഘട്ട റൗണ്ട് ഫൈനലില്‍ ജേതാക്കളായി ഇന്‍ഫോസിസ് യെല്ലോ

ഇന്‍ഫോസിസ് യെല്ലോയുടെ ബാറ്റിംഗ് കാര്‍ഡ് എടുത്താല്‍ തെളിഞ്ഞ് നില്‍ക്കുന്നത് ഒരു പേര് മാത്രമാണ് – ജ്യോതിഷ് മുരളി. ടൂര്‍ണ്ണമെന്റില്‍ പല മത്സരങ്ങളിലെന്ന പോലെ അവസാന ദിവസത്തിലും ടീമിന്റെ രക്ഷകനായി മാറിയത് ഈ താരമാണ്. 8 ഓവറില്‍ ഇന്‍ഫോസിസിനു നേടാനായ 59 റണ്‍സില്‍ 39 റണ്‍സും നേടിയത് ജ്യോതിഷാണ്. 18 പന്തില്‍ നിന്ന് 5 സിക്സിന്റെ സഹായത്തോടെ 39 റണ്‍സാണ് ജ്യോതിഷ് ഇന്ന് ടെസ്റ്റ് ഹൗസിനെതിരെ നേടിയത്.

Test House

ടോസ് നേടിയ ടെസ്റ്റ് ഹൗസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 4.2 ഓവറില്‍ 17/3 എന്ന നിലയില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്ന ഇന്‍ഫോസിസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ജ്യോതിഷ് ഒറ്റയ്ക്കാണ്. 8 റണ്‍സുമായി രാജറാമിന്റെ പിന്തുണ ജ്യോതിഷിനു ലഭിച്ചു. അഞ്ച് വിക്കറ്റാണ് യെല്ലോവിനു നഷ്ടമായത്. ടെസ്റ്റ് ഹൗസിനു വേണ്ടി അനീഷ്, അരുണ്‍ വ്യാസ്, ദീപക് മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. അവസാന പന്തില്‍ റണ്ണൗട്ടായ ജ്യോതിഷ് ഉള്‍പ്പെടെ രണ്ട് ഇന്‍ഫോസിസ് ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

Jyothish Murali – ആദ്യ റൗണ്ട് മത്സരങ്ങളില്‍ നേടിയ മാന്‍ ഓഫ് ദി മാച്ച് സമ്മാനവുമായി

വിജയലക്ഷ്യമായ 60 റണ്‍സ് തേടിയിറങ്ങിയ ടെസ്റ്റ് ഹൗസിന്റെ ഓപ്പണര്‍മാരെ രണ്ട് പേരെയും മടക്കിയയച്ചത് ജ്യോതിഷ് മുരളി തന്നെയാണ്. ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ അഞ്ച് റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റാണ് ജ്യോതിഷ് സ്വന്തമാക്കിയത്. അനീഷ് 11 റണ്‍സുമായി ടെസ്റ്റ് ഹൗസ് നിരയിലെ ടോപ് സ്കോറര്‍ ആയി.

ജ്യോതിഷിനു പുറമേ വിഷ്ണു സത്യന്‍ ഇന്‍ഫോസിസിനായി മൂന്ന് വിക്കറ്റ് നേടി. 8 ഓവറില്‍ ടെസ്റ്റ് ഹൗസ് വാരിയേഴ്സിനു 5 വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് മാത്രമേ നേടാനായുള്ളു. 12 റണ്‍സിന്റെ വിജയമാണ് ഇന്‍ഫോസിസ് യെല്ലോ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

17 റണ്‍സ് വിജയവുമായി എഞ്ചിന്‍ എഫ്

സതീഷ് കുമാറിന്റെ ബാറ്റിംഗ് മികവില്‍ 54 റണ്‍സ് നേടിയ എഞ്ചിന്‍ എഫിനു ഫറാഗോ ഇലവനെതിരെ 17 റണ്‍സ് ജയം. മറുപടി ബാറ്റിംഗിനിറങ്ങിയ ഫറാഗോ 7.3 ഓവറില്‍ 37 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 27 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ സതീഷ് ആയിരുന്നു എഞ്ചിന്‍ എഫ് ഇന്നിംഗ്സിനെ നയിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ടീം 54 റണ്‍സ് നേടിയത്. ഫറാഗോയ്ക്ക് വേണ്ടി സീത രാമന്‍, പ്രേം മനീഷ് എന്നിവര്‍ രണ്ടും ഹരി കൃഷ്ണന്‍ ഒരു വിക്കറ്റും വീഴ്ത്തി.

എഞ്ചിന്‍ എഫിനു വേണ്ടി തോമസ് സെന്‍ മൂന്നും സുജീഷ് ബാലന്‍, ജംഷീര്‍ അലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി. 11 റണ്‍സ് നേടിയ ജിനു പോള്‍ ആണ് ഫറാഗോയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

4 റണ്‍സ് ജയം സ്വന്തമാക്കി ട്രാവന്‍കൂര്‍ റോയല്‍സ്

ടീം വൈആറിനെ 4 റണ്‍സിനു പരാജയപ്പെടുത്തി ട്രാവന്‍കൂര്‍ റോയല്‍സ്. ഇന്നലെ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രാവന്‍കൂര്‍ റോയല്‍സ് മിഥുന്‍ ജോര്‍ജ്ജ് പുറത്താകാതെ നേടിയ 24 റണ്‍സിന്റെ ബലത്തില്‍ 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് നേടുകയായിരുന്നു. മിഥുനിനു പുറമേ മറ്റൊരു ബാറ്റ്സ്മാനും റോയല്‍സ് നിരയില്‍ രണ്ടക്കം കടക്കാനായില്ല. വൈആറിനു വേണ്ടി വിവേക്, രാം കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

18 പന്തില്‍ നിന്ന് 27 റണ്‍സ് നേടി അരുണ്‍ പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നപ്പോള്‍ വൈആറിനു ലക്ഷ്യത്തിനു നാല് റണ്‍സ് അകലെ വരെ മാത്രമേ എത്താനായുള്ളു. 8 ഓവറില്‍ 5 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ബ്ലെസ്സണ്‍ തോമസ് രണ്ടും അഖില്‍, പ്രജിത്ത്, മിഥുന്‍ ജോര്‍ജ്ജ് എന്നിവര്‍ ഓരോ വിക്കറ്റും ട്രാവന്‍കൂര്‍ റോയല്‍സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സോഫ്ട്നോഷന്‍സിനെ തകര്‍ത്ത് വിട്ട് ടെസ്റ്റ് ഹൗസ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ കൂറ്റന്‍ ജയവുമായി ടെസ്റ്റ് ഹൗസ്. ഇന്ന് സോഫ്ട്നോഷന്‍സിനെതിരെയാണ് ആദ്യം ബാറ്റ് ചെയ്ത ടെസ്റ്റ് ഹൗസ് 44 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ബാറ്റിംഗ് ചെയ്യാന്‍ അയയ്ക്കപ്പെട്ട ടെസ്റ്റ് ഹോസ് 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടുകയായിരുന്നു. ഓപ്പണര്‍മാരായ രെഞ്ജു(23), അരുണ്‍ കുമാര്‍(17 പന്തില്‍ 45) എന്നിവരുടെ വെടിക്കെട്ട് തുടക്കമാണ് ടീമിനു മികച്ച സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്. ആറാം ഓവറില്‍ ഇരുവരെയും പുറത്താക്കി ആഷിക് സോഫ്ട്നോഷന്‍സിനു മത്സരത്തിലേക്ക് തിരിച്ചുവരവിനു അവസരം ഒരുക്കി. അതേ ഓവറില്‍ ഒരു വിക്കറ്റ് കൂടി നേടി ആഷിക് ടെസ്റ്റ് ഹൗസിനെ 75/0 എന്ന നിലയില്‍ നിന്ന് 77/3 എന്ന നിലയിലേക്ക് തള്ളിയിട്ടു. എന്നാല്‍ 16 റണ്‍സ് കൂടി കണ്ടെത്തി 93 എന്ന മികച്ച സ്കോറിലേക്ക് എത്തുവാന്‍ ടെസ്റ്റ് ഹൗസിനു സാധിച്ചിരുന്നു.

സോഫ്ട്നോഷന്‍സിനായി ബാറ്റിംഗിനിറങ്ങിയപ്പോളും ആഷിക് തന്നെയാണ് മികവ് പുലര്‍ത്തിയത്. താരം 12 പന്തില്‍ 17 റണ്‍സ് നേടിയപ്പോള്‍ മറ്റൊരു ബാറ്റ്സ്മാന്‍ ബാനര്‍ജ്ജി രാജന്‍ തന്റെ 9 റണ്‍സിനായി 21 പന്താണ് നേരിട്ടത്. 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ സോഫ്ട്നോഷന്‍സിനു 49 റണ്‍സ് മാത്രമാണ് നേടാനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെക് വാരിയേഴ്സിനു 29 റണ്‍സ് ജയം

പിവറ്റ് ടൈറ്റന്‍സിനെതിരെ 29 റണ്‍സ് ജയവുമായി ടെക് വാരിയേഴ്സ്. ടോസ് നേടിയ പിവറ്റ് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സാണ് ടെക് വാരിയേഴ്സ് നേടിയത്. ശ്രീജിത്ത് മോഹന്‍(15), അനുരാജ്(14) എന്നിവരാണ് മികവ് പുലര്‍ത്തിയ താരങ്ങള്‍. വിപിന്‍ ശങ്കര്‍ പിവറ്റിനായി 2 വിക്കറ്റും അഖില്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പിവറ്റിനു ശ്രീജിത്ത് മോഹന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് മത്സരത്തില്‍ പ്രകടമായ മികവ് പുലര്‍ത്താനാകാതെ പിവറ്റ് ടൈറ്റന്‍സ് കീഴടങ്ങുകയായിരുന്നു. 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രമാണ് പിവറ്റിനു നേടാനായത്. ശ്രീജിത്ത് മോഹനു പുറമേ രമേഷ് പൊന്‍രാജ്, അരുണ്‍ രാജ് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫയയ്ക്ക് തിരിച്ചടി, രണ്ടാം മത്സരത്തില്‍ ഐസിഫോസ്സിനോട് തോല്‍വി

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഫയ സ്ട്രൈക്കേഴ്സിനു തോല്‍വി. ഐസിഫോസ്സിനോടാണ് 22 റണ്‍സിന്റെ തോല്‍വി ഫയ വഴങ്ങിയത്. ഇന്ന് ടെക്നോപാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഐസിഫോസ്സ് 8 ഓവറില്‍ 57 റണ്‍സ് നേടുകയായിരുന്നു. 17 പന്തില്‍ നിന്ന് 4 സിക്സുകളുടെ സഹായത്തോടെ 32 റണ്‍സ് നേടി പ്രദീപ് ഫ്രെഡ്ഡിയും 17 റണ്‍സുമായി രജീത്തുമാണ് ഐസിഫോസ്സിനായി തിളങ്ങിയത്. ഫയയ്ക്കായി മൂന്ന് വിക്കറ്റുമായി മുരളി കൃഷ്ണനും 2 വിക്കറ്റുമായി ലൈജു തോമസും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഫയ 35 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഐസിഫോസ്സിനായി മനു നാലും പ്രദീപ് ഫ്രെഡ്ഡി മൂന്ന് വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version