ഫിഷറിനെ കീഴടക്കി മക്ഫാദിയന്‍ വാരിയേഴ്സ്

ഫിഷറിനെതിരെ അവസാന പന്തില്‍ ജയം സ്വന്തമാക്കി മക്ഫാദിയന്‍ വാരിയേഴ്സ്. അവസാന നാലോവറില്‍ 29 റണ്‍സ് എന്ന ലക്ഷ്യത്തെ ആറ് പന്തില്‍ ആറിലേക്ക് കൊണ്ടുവന്ന മക്ഫാദിയനു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സിംഗിളുകളും ഡബിളും നേടി അവസാന പന്തില്‍ ജയം നേടുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഫിഷര്‍ 8 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് നേടി. 19 റണ്‍സ് നേടിയ അജിമോന്‍, അജീഷ് മോഹന്‍(13), ദീപക്(13) എന്നിവരാണ് ഫിഷറിനു വേണ്ടി തിളങ്ങിയത്. മക്ഫാദിയനു വേണ്ടി ഫഹീസ് കരീം രണ്ട് വിക്കറ്റും ഗണേഷ്, രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മക്ഫാദിയന്റെ രഞ്ജിത്ത് രവീന്ദ്രന്‍ 20 പന്തില്‍ നേടിയ 33 റണ്‍സാണ് ടീമിനെ ലക്ഷ്യത്തിനു അടുത്തെത്തിച്ചത്. ഏഴാം ഓവറില്‍ രഞ്ജിത്ത് പുറത്തായെങ്കിലും സിമിത്ത്, ഗിരീഷ് എന്നിവര്‍ ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ഫിഷറിനു വേണ്ടി അജിമോന്‍ മൂന്ന് വിക്കറ്റും അനീഷ് മോഹന്‍ രണ്ടും സന്തോഷ് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial