primus mobile
primus mobile

8 വിക്കറ്റ് ജയം സ്വന്തമാക്കി ടീം ലൂമിനെസെന്റ്

പല്‍നാര്‍ ട്രാന്‍സ് മീഡിയയ്ക്കെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കി ടീം ലൂമിനെസെന്റ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ആദ്യ ഘട്ട റൗണ്ട് മത്സരങ്ങളുടെ ഭാഗമായി നടന്ന മത്സരത്തില്‍ ടോസ് നേടിയ പല്‍നാര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.എന്നാല്‍ ബാറ്റ്സ്മാന്മാര്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ടീം 35 റണ്‍സ് മാത്രമേ നേടിയുള്ളു. 8 ഓവറില്‍ 6 വിക്കറ്റുകളാണ് പല്‍നാറിനു നഷ്ടമായത്. എബിന്‍ ലൂമിനെസെന്റിനു വേണ്ടി മൂന്ന് വിക്കറ്റുമായി മികവ് പുലര്‍ത്തി.

വെറും 3 വിക്കറ്റ് നഷ്ടത്തില്‍ 5.2 ഓവറില്‍ ലൂമിനെസെന്റ് ലക്ഷ്യം മറികടന്നു. അബ്ദുള്‍ റഹീം(16), ജിഷ്ണു സുകുമാരന്‍(13*) എന്നിവരാണ് വിജയികള്‍ക്കായി തിളങ്ങിയത്. പല്‍നാറിനു വേണ്ടി ജയദേവന്‍ രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial