ഓള്‍റൗണ്ട് പ്രകടനവുമായി ജിത്തിന്‍ രവീന്ദ്രന്‍, ഫിനസ്ട്രയെ തകര്‍ത്ത് ആര്‍ആര്‍ഡി കോബ്രാസ്

മൂന്ന് വിക്കറ്റും പുറത്താകാതെ 26 റണ്‍സും നേടി ജിത്തിന്‍ രവീന്ദ്രന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ആര്‍ആര്‍ഡി കോബ്രാസിനു ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 8 വിക്കറ്റ് ജയം. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫിനസ്ട്ര ബ്ലാസ്റ്റേഴ്സിനെ തകര്‍ത്താണ് കോബ്രാസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ടോസ് നേടിയ ബ്ലാസ്റ്റേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 8 ഓവറില്‍ 9 വിക്കറ്റിനു 32 റണ്‍സ് മാത്രമാണ് ടീമിനു നേടാനായത്. കോബ്രാസിനു വേണ്ടി ജിത്തിന്‍ രവീന്ദ്രന്‍ 6 റണ്‍സിനു മുന്ന് വിക്കറ്റ് നേടി. വൈശാഖ്, അരവിന്ദ്, സനുമോന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബാറ്റിംഗില്‍ 10 പന്തില്‍ നിന്ന് 26 റണ്‍സുമായി ജിത്തിന്‍ തിളങ്ങിയപ്പോള്‍ 6.5 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ ജയം കോബ്രാസ് സ്വന്തമാക്കി. ഒരു ബൗണ്ടറിയും മൂന്ന് സിക്സുമാണ് ജിത്തിന്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial