ട്രൈസന്‍സിനെതിരെ 6 വിക്കറ്റ് ജയവുമായി ഇന്‍ഫോസിസ് യെല്ലോ

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ മികച്ച ജയവുമായി ഇന്‍ഫോസിസ് യെല്ലോ. ശനിയാഴ്ച നടന്ന മത്സരത്തില്‍ ട്രൈസന്‍സിനെതിരെ 6 വിക്കറ്റ് വിജയമാണ് ടീം നേടിയത്. ടോസ് ലഭിച്ച ഇന്‍ഫോസിസ് ട്രൈസന്‍സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 8 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തിനു ട്രൈസന്‍സിനു 39 റണ്‍സ് മാത്രമേ നേടാനായുള്ളു. 11 റണ്‍സ് നേടിയ ഷിജോ ആണ് ടോപ് സ്കോറര്‍. ഇന്‍ഫോസിസിനു വേണ്ടി ജ്യോതിഷ് രണ്ട് വിക്കറ്റും വിഷ്ണു സത്യന്‍, കലൈസെല്‍വന്‍, പൂര്‍ണ്ണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

40 റണ്‍സ് ലക്ഷ്യം ഇന്‍ഫോസിസ് യെല്ലോ 5.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് നേടിയത്. അസീം 15 പന്തില്‍ 20 റണ്‍സ് നേടിയപ്പോള്‍ ശിറാസ് മുഹമ്മദ്, ജ്യോതിഷ് എന്നിവര്‍ ഏഴ് റണ്‍സ് വീതം നേടി. ജ്യോതിഷ് 2 പന്തില്‍ നിന്നാണ് ഈ സ്കോര്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial