primus mobile
primus mobile

ടിസിഎസ് തസ്കേഴ്സിനെ തകര്‍ത്ത് ഇന്‍ഫോസിസ് റെഡ്, ജയം 58 റണ്‍സിനു

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇന്‍ഫോസിസ് റെഡിനു 58 റണ്‍സിന്റെ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്‍ഫോസിസ് 8 ഓവറില്‍ 81 റണ്‍സ് നേടുകയായിരുന്നു. അനൂബ് ഉണ്ണികൃഷ്ണന്‍(27), വിനോത്(20), വിവേക് അജന്ത(13) എന്നിവരുടെ മികവിലാണ് ടീം ഈ സ്കോറിലേക്ക് എത്തിയത്. 6 വിക്കറ്റുകള്‍ നേടിയ തസ്കേഴ്സിനായി ആനന്ദ് രണ്ടും നവീന്‍, വൈശാഖ്, ശ്രീറാം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

തിരിച്ച് ബാറ്റിംഗിനിറങ്ങിയ ടിസിഎസ് 33/7 എന്ന നിലയില്‍ തങ്ങളുടെ ബാറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. 15 റണ്‍സ് നേടിയ ഓപ്പണര്‍ രാകേഷ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. നിഥിന്‍ രാജ് മൂന്നും പ്രേം കിഷന്‍, ശ്രീജിത്ത്, അനില്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial