8 വിക്കറ്റ് ജയം നേടി ഇന്‍ഫോസിസ് ബ്ലൂ, പരാജയപ്പെടുത്തിയത് നാവിഗെന്റ് ബി ടീമിനെ

നാവിഗെന്റ് ബി ടീമിനെ പരാജയപ്പെടുത്തി ഇന്‍ഫോസിസ് ബ്ലൂ. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടുകളുടെ ഭാഗമായി നടന്ന മത്സരത്തിലാണ് 8 വിക്കറ്റിന്റെ വിജയം ഇന്‍ഫോസിസ് ബ്ലൂ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ നാവിഗെന്റ് ബി ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20/5 എന്ന നിലയിലേക്ക് വീണ നാവിഗെന്റിനെ 10 പന്തില്‍ 21 റണ്‍സ് നേടിയ നവീനിന്റെ പ്രകടനമാണ് 6 വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സിലേക്ക് എത്തിച്ചത്. വിജയ് ശ്രീനിവാസന്‍, ശ്രീകാന്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ജയ് കൃഷ്ണനു ഒരു വിക്കറ്റ് ലഭിച്ചു.

4.3 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇന്‍ഫോസിസ് ബ്ലൂ വിജയം കുറിച്ചത്. 2 വിക്കറ്റ് ടീമിനു നഷ്ടമായപ്പോള്‍ 17 പന്തില്‍ 27 റണ്‍സ് നേടി അഭിജിത്ത് പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നാല് സിക്സുകളാണ് തന്റെ ഇന്നിംഗ്സില്‍ അഭിജിത്ത് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial