Site icon Fanport

ഫയയ്ക്ക് തിരിച്ചടി, രണ്ടാം മത്സരത്തില്‍ ഐസിഫോസ്സിനോട് തോല്‍വി

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഫയ സ്ട്രൈക്കേഴ്സിനു തോല്‍വി. ഐസിഫോസ്സിനോടാണ് 22 റണ്‍സിന്റെ തോല്‍വി ഫയ വഴങ്ങിയത്. ഇന്ന് ടെക്നോപാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഐസിഫോസ്സ് 8 ഓവറില്‍ 57 റണ്‍സ് നേടുകയായിരുന്നു. 17 പന്തില്‍ നിന്ന് 4 സിക്സുകളുടെ സഹായത്തോടെ 32 റണ്‍സ് നേടി പ്രദീപ് ഫ്രെഡ്ഡിയും 17 റണ്‍സുമായി രജീത്തുമാണ് ഐസിഫോസ്സിനായി തിളങ്ങിയത്. ഫയയ്ക്കായി മൂന്ന് വിക്കറ്റുമായി മുരളി കൃഷ്ണനും 2 വിക്കറ്റുമായി ലൈജു തോമസും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഫയ 35 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഐസിഫോസ്സിനായി മനു നാലും പ്രദീപ് ഫ്രെഡ്ഡി മൂന്ന് വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version