ജയം ആറ് റണ്‍സിനു, സിന്‍ട്രിയന്‍സിനെ വീഴ്ത്തി ഐസിഫോസ്

സിന്‍ട്രിയന്‍സിനെതിരെ 6 റണ്‍സ് ജയം സ്വന്തമാക്കി ഐസിഫോസ്. ടോസ് നേടിയ ഐസിഫോസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 8 ഓവറില്‍ വെറും നാല് വിക്കറ്റുകളെ നഷ്ടമായുള്ളുവെങ്കിലും 46 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. രജീത്(19) രണ്ടക്കം കടന്നപ്പോള്‍ മറ്റൊരു ബാറ്റ്സ്മാനും അതിനു സാധിച്ചില്ല. പ്രദീപ് ഫ്രെഡി 9 റണ്‍സ് നേടി. പ്രണവ്, ആന്റണി സെബാസ്റ്റ്യന്‍, അര്‍ജ്ജുന്‍ ശേഖര്‍, ജിസ്ജോ ജോണ്‍ എന്നിവരാണ് സിന്‍ട്രിയന്‍സിനു വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്.

13 റണ്‍സ് വീതം നേടി മുഹമ്മദ് ഹാരിസ്, അനില്‍ കുമാര്‍ കൂട്ടുകെട്ട് ടീമിന്റെ പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കുവാന്‍ സിന്‍ട്രിയന്‍സിനു സാധിച്ചില്ല. 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് മാത്രമാണ് ടീമിനു നേടാനായത്. പ്രദീപ് ഫ്രെഡി രണ്ട് വിക്കറ്റുമായി ഐസിഫോസ്സിനു വേണ്ടി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial