ഫിഷര്‍ സിസ്റ്റത്തിനെതിരെ ഏഴ് റണ്‍സ് ജയം സ്വന്തമാക്കി ഐസിഫോസ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഐസിഫോസിനു ഫിഷര്‍ സിസ്റ്റത്തിനെതിരെ ഏഴ് റണ്‍സ് വിജയം. ഇന്നലെ നടന്ന നോക്കൗട്ട് ഘട്ട മത്സരത്തില്‍ ടോസ് നേടി ഐസിഫോസ് ബാറ്റിംഗ് തീരുമാനിക്കുകയായിരുന്നു. 8 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 69 റണ്‍സ് നേടിയ ഐസിഫോസിനു വേണ്ടി 12 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ റിജാസ് അഹമ്മദ് ആണ് താരമായത്. റിജാസിനൊപ്പം 14 റണ്‍സുമായി അജ്മിയും ചേര്‍ന്നപ്പോള്‍ 29/5 എന്ന നിലയില്‍ നിന്ന് 69/5 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് ഐസിഫോസ് എത്തി. ഫിഷറിനു വേണ്ടി ദീപക് രണ്ട് വിക്കറ്റ് നേടി. അനീഷ് മോഹന്‍, ജോസ് ജെറോം എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ഫിഷറിനു 62 റണ്‍സ് മാത്രമേ നേടാനായുള്ളു. ഏഴ് വിക്കറ്റുകളാണ് ഫിഷറിനു നഷ്ടമായത്. നാലാം ഓവറില്‍ 47/2 എന്ന ശക്തമായ നിലയില്‍ വിജയ പ്രതീക്ഷയുമായി നിന്ന് ഫിഷര്‍ പിന്നീട് മത്സരത്തില്‍ പിന്നോട്ട് പോകുകയായിരുന്നു. 19 റണ്‍സ് നേടിയ അനീഷ് മോഹന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അജിന്‍ മോന്‍(13), അജീഷ് മോഹന്‍(12) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ശിവ പ്രസാദ് നേടിയ മൂന്ന് വിക്കറ്റുകളാണ് മത്സരത്തിലേക്ക് ഐസിഫോസിനെ തിരികെ കൊണ്ടുവന്നത്. മനു രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റിജാസ് അഹമ്മദും പ്രദീപ് ഫ്രെഡ്ഡിയും ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial