കൂറ്റന്‍‍ വിജയം നേടി യുഎസ്ടി ഗ്രേ, ജയം 123 റണ്‍സിനു

26 പന്തില്‍ 62 റണ്‍സ് നേടിയ പ്രശാന്ത് ശര്‍മ്മയുടെയും രശ്മി നായക്(16), അഹമ്മദ് സാബിദ്(23*), സിബിന്‍ലാല്‍(18) എന്നിവരുടെയും ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 141 റണ്‍സ് നേടി യുഎസ്ടി ഗ്രേ. 6 വിക്കറ്റുകള്‍ നഷ്ടത്തിലാണ് 8 ഓവറില്‍ നിന്ന് ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ യുഎസ്ടി ഗ്രേ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍ട്ടപ്പ് കിംഗ്സിനു 18 റണ്‍സാണ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടാനായത്. 4 ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ 4 റണ്‍സുമായി മനു ടീമിന്റെ ടോപ് സ്കോറര്‍ ആയി. അഭിജിത്ത് ഷാജി മൂന്നും ജഗദീഷ് രണ്ടും വിക്കറ്റ് നേടി യുഎസ്ടി ബൗളര്‍മാരില്‍ തിളങ്ങി. സിബിന്‍ലാല്‍, അഹമ്മദ് സാബിദ്, സമിന്‍രാജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial