ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇനി ആദ്യ ഘട്ട നോക്ഔട്ട് മത്സരങ്ങള്‍

രണ്ടാം ഘട്ട യോഗ്യത റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിക്കുവാനായി 20 ടീമുകള്‍ ടെക്നോപാര്‍ക്ക് പ്രമീയിര്‍ ലീഗിന്റെ നോക്ഔട്ട് മത്സരങ്ങള്‍ക്കായി ഈ വരുന്ന വാരാന്ത്യത്തില്‍ ഇറങ്ങുന്നു. പ്രാഥമിക ഘട്ടത്തില്‍ ടെക്നോപാര്‍ക്കിലെ 60 ടീമുകളാണ് മാറ്റുരച്ചത്. അതില്‍ 12 ടീമുകള്‍ നേരിട്ട് രണ്ടാം ഘട്ട യോഗ്യത റൗണ്ടിലേക്ക് കടന്നപ്പോള്‍ 4 ടീമുകള്‍ ആരെന്ന് ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലെ നോക്ഔട്ട് മത്സരങ്ങള്‍ക്ക് ശേഷം തീരുമാനമാകും.

ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ കോഗ്നബ് – ഐസിഐസിഐ ബാങ്ക് ടെക്നോപാര്‍ക്കിനെ നേരിടും. രാവിലെ 8നാണ് മത്സരം ആരംഭിക്കുക. അന്നേ ദിവസം നടക്കുന്ന മറ്റു മത്സരങ്ങള്‍.

9 A.M – പിറ്റ്സ് സൊല്യൂഷന്‍സ് – ആര്‍എം ഹറിക്കൈന്‍സ്
10 A.M – അലയന്‍സ് ബ്ലാക്ക് – ടീം അലാമി
11 A.M – ശ്രിഷ്ടി ആന്‍ഡ് ഫൗണ്ടിംഗ് മൈന്‍ഡ്സ് – ട്രൈസന്‍സ്

1 P.M – ടീം ഇഗ്ലോബ് – ഐക്കണ്‍ ക്ലിനിക്കല്‍ റിസര്‍ച്ച്
3 P.M – സീ വ്യൂ – സോംനോവെയര്‍
4 P.M – സ്റ്റാര്‍ട്ടപ്പ് 11 – ജെമിനി ബ്ലാസ്റ്റേഴ്സ്