ജെമിനി ബ്ലാസ്റ്റേഴ്സിനെതിരെ രണ്ട് വിക്കറ്റ് ജയം സ്വന്തമാക്കി ഫയര്‍ ഫോഴ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 2 വിക്കറ്റ് ജയം സ്വന്തമാക്കി ഫയര്‍ ഫോഴ്സ് ടീം. ശനിയാഴ്ച നടന്ന മത്സരത്തില്‍ ജെമിനി ബ്ലാസ്റ്റേഴ്സിനെിതിരെയാണ് ഫയര്‍ ഫോഴ്സ് ടീം വിജയം നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജെമിനി ബ്ലാസ്റ്റേഴ്സ് 8 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം ഒരോവര്‍ ശേഷിക്കെ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഫയര്‍ഫോഴ്സ് നേടി.

ഫയര്‍ഫോഴ്സിനായി അരുണ്‍ കൈലാസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രഞ്ജിത്ത്, വിഷ്ണു എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. 10 റണ്‍സ് നേടിയ സുജിത്ത് ആണ് ജെമിനിയുടെ ടോപ് സ്കോറര്‍. വിജയികള്‍ക്കായി 14 റണ്‍സ് നേടിയ സുനിത് ടോപ് സ്കോറര്‍ ആയി. ജെമിനി ബൗളര്‍മാരില്‍ രണ്ടോവറില്‍ മൂന്ന് റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയ കൃഷ്ണപ്രസാദും രണ്ട് വീതം വിക്കറ്റ് നേടി ജോര്‍ജ്ജ് ലോറന്‍സും അരുണ്‍ ടിബിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial