primus mobile
primus mobile

കൂറ്റന്‍ വിജയവുമായി ഇവൈ യെല്ലോ

ലിവാരെസിനെ 41 റണ്‍സിനു തകര്‍ത്ത് ഇവൈ യെല്ലോ. ആദ്യം ബാറ്റ് ചെയ്ത ഇവൈ 8 ഓവറില്‍ അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ ലിവാരെസിനു 8 ഓവറില്‍ അഞ്ച് വിക്കറ്റുകളുടെ തന്നെ നഷ്ടത്തില്‍ 35 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇവൈയ്ക്ക് വേണ്ടി 26 റണ്‍സുമായി ഹരി പ്രസാദ് ടോപ് സ്കോറര്‍ ആയപ്പോള്‍ പ്രമോദ്(16), മനോജ്(14), സൂനു പോള്‍ തമ്പി(13) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയ മറ്റു താരങ്ങള്‍.

ലിവാരെസ് ബൗളര്‍മാരില്‍ അഖില്‍ രവി രണ്ടും ഷിഹാസ്, അല്‍വാര്‍നോസ്, മഹേഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 12 റണ്‍സ് നേടിയ ഷിഹാസാണ് ലിവാരെസ് നിരയിലെ ടോപ് സ്കോറര്‍. മനോജ്, ഫ്രാങ്കിളിന്‍ റോസ് എന്നിവര്‍ ഇവൈയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial