ഈറം ഇന്‍ഫോടെക്കിനെ മറികടന്ന് എന്‍വെസ്റ്റ്നെറ്റ്

ഈറം ഇന്‍ഫോടെക്കിനെതിരെ 8 വിക്കറ്റ് ജയം നേടി എന്‍വെസ്റ്റ്നെറ്റ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം റൗണ്ട് മത്സരങ്ങളുടെ ഭാഗമായി ശനിയാഴ്ച നടന്ന മത്സരത്തിലാണ് മികച്ച വിജയം നേടാന്‍ എന്‍വെസ്റ്റ്‍നെറ്റിനായത്. ഈറം 8 ഓവറില്‍ 53/3 എന്ന സ്കോര്‍ നേടിയപ്പോള്‍ എന്‍വെസ്റ്റ്നെറ്റ് 6.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി.

ഈറത്തിനായി 9 പന്തില്‍ 17 റണ്‍സ് നേടി മുഹമ്മദ് പികെ മികച്ച തുടക്കം നല്‍കിയെങ്കിലും താരം റണ്‍ഔട്ട് ആയി പുറത്തായത് ടീമിനു തിരിച്ചടിയായി. അരുണ്‍ കെഎസ് 11 റണ്‍സും ശ്രീക്കുട്ടന്‍ 8 റണ്‍സ് നേടി പുറത്താകാതെയും നിന്നു. എന്‍വെസ്റ്റ്നെറ്റ് നിരയില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കിലും ഒരോവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുനല്‍കിയ സുല്‍ഫിക്കറിന്റെ പ്രകടനമാണ് ശ്രദ്ധേയമായത്. സെബിന്‍ തോമസ്, അനൂപ് ജോണ്‍ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

ആദ്യ വിക്കറ്റില്‍ എന്‍വെസ്റ്റ്നെറ്റ് ഓപ്പണര്‍മാര്‍ നല്‍കിയ 34 റണ്‍സ് തുടക്കം ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാകുകയായിരുന്നു. ജെസ്സണ്‍ 26 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അരുണ്‍ മോഹന്‍ 17 റണ്‍സ് നേടി പുറത്തായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial