പത്ത് വിക്കറ്റ് ജയം സ്വന്തമാക്കി കോബ്രാസ്, തകര്‍ത്തത് ഹറികെയിന്‍സിനെ

ആര്‍എം ഹറികെയിന്‍സിനെ തകര്‍ത്ത് ആര്‍ആര്‍ഡി കോബ്രാസ്. 10 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കോബ്രാസ് സ്വന്തമാക്കിയത്. ഹറികെയിന്‍സിനെ 23 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ കോബ്രാസ് ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ 14 പന്തില്‍ മറികടന്നു. 19 റണ്‍സ് നേടിയ ആദര്‍ശ് മധു 8 റണ്‍സുമായി വിശാഖ് എന്നിവരാണ് കോബ്രാസിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ബൗളിംഗില്‍ കോബ്രാസിനു വേണ്ടി ആദര്‍ശ് മധുവും ശരത്ത് മോഹനും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ജിത്തിന്‍, അരവിന്ദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial