കോബ്രാസ് സെമിയില്‍, യുഎസ്ടി റെഡിനെ പരാജയപ്പെടുത്തിയത് 4 വിക്കറ്റിനു

യുഎസ്ടി റെഡിനെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി ആര്‍ആര്‍ഡി കോബ്രാസ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎസ്ടിയ്ക്ക് 36 റണ്‍സ് മാത്രമേ നേടാനായുള്ളു. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. അഭിഷേക് രഥ് 10 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ എക്സ്ട്രാസ് ഇനത്തിലും ടീമിനു 10 റണ്‍സ് ലഭിച്ചു. ജിത്തിന്‍ രവീന്ദ്രന്‍ മൂന്നും ആദര്‍ശ് മധു, സനുമോന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ വൈശാഖിനു ഒരു വിക്കറ്റ് ലഭിച്ചു.

6.5 ഓവറില്‍ 6 വിക്കറ്റിന്റെ നഷ്ടത്തിലാണ് ലക്ഷ്യം മറികടക്കുവാന്‍ കോബ്രാസിനായത്. ശരത്ത് മോഹന്‍(11), ശ്രീനില്‍ രാജ്(10), ജിത്തിന്‍ രവീന്ദ്രന്‍(8) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി വിഷ്ണു യുഎസ്ടി റെഡിനു പ്രതീക്ഷ നല്‍കിയെങ്കിലും 36 റണ്‍സ് നേടുന്നതില്‍ നിന്ന് കോബ്രാസിനെ തടയാന്‍ യുഎസ്ടി ബൗളര്‍മാര്‍ക്കായില്ല.

വിഷ്ണുവിനു പുറമേ രാഹുല്‍ രത്ന, അനൂജ്, മനു എന്നിവര്‍ യുഎസ്ടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial