ടൂണ്‍സിനെതിരെ പത്ത് വിക്കറ്റ് വിജയവുമായി കോബ്രാസ്

ചാമ്പ്യന്‍ഷിപ്പ് പട്ടത്തിനായുള്ള തങ്ങളുടെ തേരോട്ടം പത്ത് വിക്കറ്റ് വിജയത്തിലൂടെ ആരംഭിച്ച് ആര്‍ആര്‍ഡി കോബ്രാസ്. ടൂണ്‍സ് ആനിമേഷനെയാണ് കോബ്രാസ് തകര്‍ത്തത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കോബ്രാസിനെതിരെ ടൂണ്‍സിനു 8 ഓവറില്‍ 33 റണ്‍സ് മാത്രമേ നേടാനായുള്ളു. അഞ്ച് വിക്കറ്റ് നഷ്ടമായ ബാറ്റിംഗ് ടീമിന്റെ ടോപ് സ്കോറര്‍ എക്സ്ട്രാസാണ്. 11 റണ്‍സാണ് എക്സ്ട്രാസ് രൂപത്തില്‍ കോബ്രാസ് വഴങ്ങിയത്. 7 റണ്‍സുമായി വിനു പ്രദീപ് ആണ് ടൂണ്‍സിന്റെ ടോപ് സ്കോറര്‍. പ്രഭു ശങ്കര്‍ 2 വിക്കറ്റ് നേടിയപ്പോള്‍ മറ്റു കോബ്രാസ് ബൗളര്‍മാര്‍ റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ കോബ്രാസ് 3.4 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയം സ്വന്തമാക്കുകയായിരുന്നു. 18 റണ്‍സുമായി വിഷ്ണു എം നായരും 13 റണ്‍സുമായി ആദര്‍ശ് മധുവുമാണ് ടീമിനു 10 വിക്കറ്റ് വിജയം സമ്മാനിച്ചത്.