ചാമ്പ്യന്മാരെ വീഴ്ത്തി ആര്‍ആര്‍ഡി കോബ്രാസ്

നിലവിലെ ചാമ്പ്യന്മാരായ അലയന്‍സ് വൈറ്റ്സിനെ വീഴ്ത്തി ആര്‍ആര്‍ഡി കോബ്രാസ്. ഞായറാഴ്ച നടന്ന ചാമ്പ്യന്‍ഷിപ്പ് റൗണ്ട് സെമി ഫൈനല്‍ മത്സരത്തില്‍ 7 വിക്കറ്റ് ജയമാണ് കോബ്രാസ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ കോബ്രാസ് അലയന്‍സിനെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. ജിഎസ് വൈശാഖിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ അലയന്‍സിനെ 41 റണ്‍സിനു എറിഞ്ഞു പിടിക്കുവാന്‍ കോബ്രാസിനു സാധിച്ചിരുന്നു. 12 റണ്‍സ് നേടിയ ബിജു ശശിധരന്‍ ആയിരുന്നു അലയന്‍സിന്റെ ടോപ് സ്കോറര്‍. 9 വിക്കറ്റുകളാണ് അലയന്‍സിനു ഇന്നിംഗ്സില്‍ നഷ്ടമായത്. വൈശാഖ് മൂന്നും ജിത്തിന്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ സനുമോന്‍ 1 വിക്കറ്റ് നേടി. മൂന്ന് അലയന്‍സ് ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് ആവുകയായിരുന്നു.

മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ ആറാം ഓവറില്‍ അലയന്‍സ് ലക്ഷ്യം മറികടക്കുകയായിരുന്നു. 17 റണ്‍സ് നേടി പുറത്താകാതെ നിന്ന ആദര്‍ശ് മധുവും 14 റണ്‍സ് നേടിയ ശ്രീനില്‍ രാജുമാണ് വിജയികള്‍ക്കായി തിളങ്ങിയത്. ജിജോ, അരുണ്‍ ശശികുമാര്‍, ബിജു ശശിധരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

വൈശാഖ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial