9 വിക്കറ്റ് വിജയവുമായി ആപ്താര ബ്ലൂ വെയില്‍സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 9 വിക്കറ്റിന്റെ ആധികാരിക വിജയവുമായി ആപ്താര ബ്ലൂ വെയില്‍സ്. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ ടോസ് നേടിയ പിവറ്റ് ടൈറ്റന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീജിത്ത് നേടിയ 29 റണ്‍സിന്റെ ബലത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ പിവറ്റ് 48 റണ്‍സാണ് നേടിയത്. ആപ്താരയ്ക്ക് വേണ്ടി ശ്രീറാം രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ആപ്താരയ്ക്ക് ആദ്യ ഓവറില്‍ ആശിഷിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് അലക്സും ശ്രീറാമും ചേര്‍ന്ന് ആപ്താരയെ 4.4 ഓവറില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അലക്സ് 15 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ശ്രീറാമിന്റെ സംഭാവന 13 റണ്‍സായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial