ടൂര്‍ണ്ണമെന്റിലെ ഏറ്റവും ചെറിയ സ്കോറിനു പുറത്തായി അലോകിന്‍

ടെക്നോപാര്‍ക്ക് പ്രീമിയിര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി വിഷ്വല്‍ ഗ്രാഫിക്സ്. ടോസ് നേടിയ അലോകിനിനു കാര്യങ്ങള്‍ വിചാരിച്ചത് പോലെ വന്ന് ഭവിച്ചില്ല. വിഷ്വല്‍ ഗ്രാഫിക്സിനെതിരെ ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ചെറിയ സ്കോറിനാണ് ആദ്യം ബാറ്റ് ചെയ്ത അലോകിന്‍ പുറത്തായത്. ആദ്യ ഓവറില്‍ ഋഷി എസ് കുമാറിനെ നഷ്ടമായ അലോകിനു തുടര്‍ന്ന് വിക്കറ്റുകള്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയായി. 7 ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ അലോകിന്റെ ഇന്നിംഗ്സ് 7.4 ഓവറില്‍ 18നു അവസാനിച്ചു. ക്യാപറ്റന്‍ ലക്ഷ്മി രാജു 4 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 5 റണ്‍സ് നേടി ഇര്‍ഷാദ് ആണ് ടോപ് സ്കോറര്‍. വിഷ്വല്‍ ഗ്രാഫിക്സിനു വേണ്ടിി അമല്‍, സാജ് എന്നിവര്‍ രണ്ട് വിക്കറ്റും അനൂപ, ശോഭന്‍, ദീപു എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിഷ്വല്‍ ഗ്രാഫിക്സ് 1.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സുനില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. 4 റണ്‍സ് നേടിയ അനുരാഗ് ആണ് പുറത്തായ ബാറ്റ്സ്മാന്‍. ഇര്‍ഷാദിനാണ് ഇന്നിംഗ്സില്‍ വീണ ഏക വിക്കറ്റ് ലഭിച്ചത്.