അലയന്‍സ് ബ്ലാക്കിനു അലാമിയ്ക്കെതിരെ 15 റണ്‍സ് ജയം

ടീം അലാമിയ്ക്കെതിരെ മികച്ച വിജയം നേടി അലയന്‍സ് ബ്ലാക്ക്. ടിപിഎല്‍ നോക്ഔട്ട് റൗണ്ട് മത്സരത്തില്‍ തോറ്റത്തിലൂടെ അലാമി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത അലയന്‍സ് ബ്ലാക്ക് നിശ്ചിത 8 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് നേടുകയായിരുന്നു. എന്നാല്‍ അലാമിയ്ക്ക് റണ്‍സ് മാത്രമേ നേടാനായുള്ളു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അലയന്‍സ് ബ്ലാക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സാണ് നേടിയത്. ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കത്തില്‍ രണ്ടാം ഓവറില്‍ 25 റണ്‍സോളം അലയന്‍സ് സ്കോര്‍ ചെയ്തിരുന്നു. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ വിനീഷിനെ(16) നഷ്ടമായ അലയന്‍സിനായി പിന്നീട് വന്ന ബാറ്റ്സ്മാന്മാരും വേഗത്തില്‍ സ്കോര്‍ ചെയ്തു. 7 പന്തിലാണ് വിനീഷ് തന്റെ 16 റണ്‍സ് നേടിയത്. 25 റണ്‍സ് നേടിയ സൗരഭ് ആണ് ടോപ് സ്കോറര്‍. അരുണ്‍ രമേഷ്(10), ജയ് ശങ്കര്‍(11) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. 5ാം ഓവറില്‍ 40 റണ്‍സ് നേടിയ അലയന്‍സ് ബ്ലാക്കിനെതിരെ അലാമിയുടെ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയാണ് സ്കോര്‍ 63ല്‍ ഒതുക്കിയത്. അലാമിയ്ക്ക് വേണ്ടി സുനില്‍ ഭാസ്കര്‍ , അനൂപ് ജീവന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

Summer Trading

64 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ടീം അലാമിയ്ക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ആദ്യ ഓവറില്‍ തന്നെ അവരുടെ പ്രധാന ബാറ്റ്സ്മാനായ കിരണ്‍ നരേന്ദ്രനെ അവര്‍ക്ക് നഷ്ടമായി. തുടര്‍ന്ന് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി അലയന്‍സ് ബ്ലാക്ക് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു. 7.5 ഓവറില്‍ അലാമി 48 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. അലയന്‍സിനു വേണ്ടി ജയ് ശങ്കര്‍, അര്‍ജ്ജുന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.