അലാമിയ്ക്ക് രണ്ടാം ജയം, മികച്ച വിജയങ്ങളുമായി ഐസിഐസിഐ, സോംനോവെയര്‍, ഏജിസ്

48 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി ഏജിസ്

ബെസ്റ്റ് ബാഷിനെ 48 റണ്‍സിനു തകര്‍ത്ത് ഏജിസ് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ മത്സരം വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഏജിസിനു വേണ്ടി സിജു(44), ഷമീര്‍(26) എന്നിവര്‍ മുന്‍ നിര പ്രകടനം കാഴ്ചവയ്ക്കുകയായിരുന്നു. 3 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സാണ് ഏജിസ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബെസ്റ്റ് ബാഷ് 45 റണ്‍സ് എടുക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.


ടീം ഡിഎന്‍എയെ മറികടന്ന് ഐസിഐസിഐ ബാങ്ക്

ആദ്യം ബാറ്റ് ചെയ്ത ഡിഎന്‍എ നേടിയ 59 റണ്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. ഓപ്പണര്‍ അജു സാംസണും (30) സുഷാന്തും(11) ഒഴികെ മറ്റൊരു ഡിഎന്‍എ ബാറ്റ്സ്മാനും രണ്ടക്ക സ്കോര്‍ കടക്കാന്‍ സാധിച്ചില്ല. 15 പന്തില്‍ 30 റണ്‍സ് നേടിയ അജു പുറത്താകുമ്പോള്‍ 5.3 ഓവറില്‍ 51/4 എന്ന നിലയിലായിരുന്നു ഡിഎന്‍എ 8 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഐസിഐസിഐയ്ക്ക് വേണ്ടി ബിഎസ് അരുണ്‍ 4 വിക്കറ്റും, ആനന്ദ്, അരുണ്‍ കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

തുടക്കം പിഴച്ചുവെങ്കിലും അരുണ്‍ കുമാര്‍, ബിഎസ് അരുണ്‍ എന്നിവര്‍ പുറത്താകാതെ നേടിയ റണ്ണുകള്‍ ഐസിഐസിഐയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. അരുണ്‍ കുമാര്‍ (29*), ബിഎസ് അരുണ്‍(15*) എന്നിങ്ങനെയായിരുന്നു സ്കോര്‍.

സോംനോവെയറിനു അഞ്ച് വിക്കറ്റ് വിജയം

പല്‍നാര്‍ മീഡിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് സോംനോവെയര്‍ സ്വന്തമാക്കിയത്. ടോസ് നേടിയ സോംനോവെയര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. നിശ്ചിത 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് പല്‍നാര്‍ നേടിയത്. 13 പന്തില്‍ 4 സിക്സറുകളുടെ സഹായത്തോടെ 30 റണ്‍സ് നേടിയ നിഖില്‍ ആണ് ടോപ് സ്കോറര്‍. സോംനോവെയറിന്റെ ജെപി ശ്രീജിത്ത് 3 വിക്കറ്റുകള്‍ നേടി.

ആദ്യ പന്തില്‍ ഓപ്പണര്‍ വിന്നിയെ നഷ്ടമായെങ്കിലും രാഹുല്‍ നാഥിന്റെ 24 റണ്ണുകള്‍ സോംനോവെയറിനു ആശ്വാസമാവുകയായിരുന്നു. വിനീഷ് മേനോന്‍(10), ജെപി ശ്രീജിത്ത്(10) എന്നിവരും രാഹുലിനു മികച്ച പിന്തുണ നല്‍കിയ. 7ാം ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം സോംനോവെയര്‍ സ്വന്തമാക്കുകയായിരുന്നു

രണ്ടാം വിജയം സ്വന്തമാക്കി അലാമി

ടിപിഎല്‍ലെ തങ്ങളുടെ രണ്ടാം വിജയമാണ് അലാമി ഇന്ന് സ്വന്തമാക്കിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അലാമി ബി ഷാര്‍പ്സിനെ 46 റണ്‍സില്‍ ഒതുക്കി നിര്‍ത്തുകയായിരുന്നു. 7 വിക്കറ്റുകള്‍ നഷ്ടമായാണ് ബി ഷാര്‍പ്സ് ഈ ടോട്ടല്‍ സ്വന്തമാക്കിയത്. 10 റണ്‍സ് നേടിയ കെവി അജിത്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍. അലാമിയ്ക്ക് വേണ്ടി ശ്രീജിത്ത് 4 വിക്കറ്റുകള്‍ സ്വന്തമാക്കി. സുനില്‍ ഭാസ്കര്‍, കിരണ്‍ നരേന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

3 പന്തുകള്‍ ശേഷിക്കെയാണ് അലാമി ലക്ഷ്യം മറികടന്നത്. ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 21 റണ്‍സിനു വിരാമമിട്ടത് കിരണ്‍ നരേന്ദ്രന്റെ(11) വിക്കറ്റ് വീഴ്ത്തിയ ജിന്റോ തോമസാണ്. തൊട്ടടുത്ത ഓവറില്‍ ശ്രീജിത്ത് റണ്‍ഔട്ട് ആയെങ്കിലും ആശോക് കുമാറും ജയശങ്കറും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിലാണ് അവസാന ഓവറിന്റെ ആദ്യ പന്തില്‍ അശോക് കുമാര്‍ പുറത്തായത്. ലക്ഷ്യം അഞ്ച് പന്തില്‍ നിന്ന് അഞ്ച് റണ്‍സ്. താന്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി ആശിഷ് രാജ് അലാമിയ്ക്ക് രണ്ടാം ജയം നല്‍കി.