ഒരു പരമ്പരയിലെ ഫലം പരിഗണിച്ച് ടീമിനെ വിലയിരുത്തരുത്, ടീമിനിപ്പോള്‍ ആവശ്യം ഏവരുടെയും പിന്തുണ – ബാബര്‍ അസം

ന്യൂസിലാണ്ടിലെ മോശം പ്രകടനത്തിന്റെ പേരില്‍ പഴി കേള്‍ക്കുകയാണ് പാക്കിസ്ഥാന്‍ ടീം. ആദ്യ ടെസ്റ്റില്‍ മികച്ച പോരാട്ടവീര്യം കാണിച്ചുവെങ്കിലും മത്സരം സമനിലയിലാക്കുവാന്‍ ടീമിന് സാധിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സ് വിജയം ന്യൂസിലാണ്ട് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ പിന്തുണയ്ക്കുക എന്നത് ഏറെ നിര്‍ണ്ണായകമായ ഒരു കാര്യമാണെന്നും ഒരു മോശം പരമ്പരയുടെ പേരില്‍ ടീമിനെ വിലയിരുത്തരുതെന്നും പാക്കിസ്ഥാന്‍ സ്ഥിരം നായകന്‍ അഭിപ്രായപ്പെട്ടു. ഒരു ടീമിനെ വളര്‍ത്തിയെടുക്കുവാന്‍ താരങ്ങള്‍ക്ക് നിരന്തരമായ അവസരങ്ങള്‍ കൊടുക്കേണ്ടതുണ്ടെന്നും ബാബര്‍ അസം പറഞ്ഞു.

ടീമിന് ആവശ്യമായ ഒരു ഘട്ടത്തില്‍ തനിക്ക് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നതില്‍ വിഷമം ഉണ്ടെന്നും എന്നാല്‍ താന്‍ വീണ്ടും പരിശീലനം ആരംഭിച്ചതിനാല്‍ തന്നെ ഉടനെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മടങ്ങിയെത്തുമെന്നാണ് വിശ്വാസമെന്നും പാക് നായകന്‍ സൂചിപ്പിച്ചു.

Exit mobile version