മിൽഖയുടെ ഓര്‍മ്മയ്ക്കായി കറുത്ത ആംബാന്‍ഡ് ധരിച്ച് ഇന്ത്യന്‍ ടീം

ഇന്ത്യയുടെ കായിക ചരിത്രത്തിലെ തന്നെ അവിസ്മരണീയ നിമിഷങ്ങള്‍ നല്‍കിയ മിൽഖ സിംഗിന്റെ നിര്യാണത്തിൽ അനുശോചനമെന്ന നിലയിൽ ഇന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തിൽ കറുത്ത ആംബാന്‍ഡ് ധരിച്ച് ഇന്ത്യന്‍ ടീം. ഇന്നലെയാണ് മിൽഖ സിംഗ് കോവിഡ് ബാധിച്ച് നെഗറ്റീവായ ശേഷം അന്തരിച്ചത്.

സൗത്താംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ നടക്കുന്നത്. മത്സരത്തിന്റെ ആദ്യ ദിവസം മഴ മൂലം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version