വിരമിക്കാനില്ല, ലക്ഷ്യം 2019 ലോകകപ്പ്: സ്റ്റെയിന്‍

- Advertisement -

താനിപ്പോള്‍ വിരമിക്കിലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ലക്ഷ്യം 2019 ഏകദിന ലോകകപ്പാണെന്നും പറഞ്ഞ് ഡെയില്‍ സ്റ്റെയിന്‍. പരിക്കില്‍ നിന്ന് മോചിതനായി വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സ്റ്റെയിനു ഹാംഷയറിനു വേണ്ടി മികവ് പുലര്‍ത്താനായില്ല. തന്റെ പഴയ പ്രതാപത്തിന്റെ ഏഴയലത്തുള്ള പ്രകടനം സ്റ്റെയിനില്‍ നിന്ന് വരാത്തതാണ് താരത്തിനോട് വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നുണ്ടോയെന്ന ചോദ്യം ഉയരുവാന്‍ കാരണം. എന്നാല്‍ 34 വയസ്സുകാരന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ തനിക്ക് 38ാം വയസ്സുവരെ കളിയില്‍ തുടരാനാകുമന്നാണ് പ്രതീക്ഷ. വേണ്ടി വന്നാല്‍ 39 വയസ്സുവരെയും തുടര്‍ന്ന് തനിക്ക് കളിക്കാനാകുമന്നാണ് സ്റ്റെയിന്‍ പറയുന്നത്.

അതിനു ശേഷം കൗണ്ടി ക്രിക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധ തനിക്ക് പതിപ്പിക്കാനാകുമെന്നാണ് സ്റ്റെയിന്‍ പറയുന്നത്. ടീമില്‍ ഇടം ലഭിക്കാതെ ഏറെ സമയവും ബെഞ്ചിലാണ് തന്റെ സ്ഥാനമെങ്കില്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ് എന്ന് പറഞ്ഞ സ്റ്റെയിന്‍ എന്നാലിപ്പോള്‍ അത്തരം സ്ഥിതിയല്ലെന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement