ഇന്ത്യയ്ക്ക് കോഹ്‍ലിയ്ക്ക് മേല്‍ അമിതാശ്രയം, ഇംഗ്ലണ്ട് അത് മുതലാക്കണം

ഇന്ത്യയുടെ കോഹ്‍ലിയ്ക്ക് മേലുള്ള അമിതാശ്രയം ലക്ഷ്യം വെച്ച് ഇംഗ്ലണ്ട് ഇനിയുള്ള മത്സരങ്ങളെ സമീപിച്ചാല്‍ പരമ്പര ടീമിനു സ്വന്തമാക്കാമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്. ആദ്യ മത്സരത്തില്‍ 13 റണ്‍സിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പൊരുതിയത് നായകന്‍ വിരാട് കോഹ്‍ലി മാത്രമാണ്. ഇന്ത്യയുടെ ഈ ദൗര്‍ബല്യത്തെ ചൂഷണം ചെയ്താല്‍ ഇംഗ്ലണ്ടിനു ടെസ്റ്റ് പരമ്പര ജയിക്കാനാവുമെന്നാണ് ബെയിലിസ് പറയുന്നത്.

കോഹ്‍ലി രണ്ട് ഇന്നിംഗ്സിലും ഉയര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതിനാല്‍ തന്നെ മറ്റു ബാറ്റ്സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ അത് തീര്‍ച്ചയായും കോഹ്‍ലിയിലും പ്രതിഫലിക്കും. ഇന്ത്യയുടെ ടോപ് ആറ് ബാറ്റ്സ്മാന്മാര്‍ ലോകോത്തരം തന്നെയാണ് എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കകു എന്നതാണ് ഏറ്റവും പ്രധാനമെന്നും ഇംഗ്ലണ്ട് കോച്ച് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ അവര്‍ക്കതിനായില്ല. അതേ സാഹചര്യം സൃഷ്ടിക്കുക എന്നതാവും ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്നും ട്രെവര്‍ ബെയിലിസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version