ലോ സ്കോറിംഗ് ത്രില്ലറില്‍ പത്ത് റണ്‍സ് വിജയവുമായി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്

തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണില്‍ വിജയത്തോടെ തുടങ്ങി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്. ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെതിരെ 10 റണ്‍സിന്റെ വിജയമാണ് ഡ്രാഗണ്‍സ് സ്വന്തമാക്കിയത്. 20 ഓവറില്‍ 115/9 എന്ന സ്കോര്‍ മാത്രം ഡിണ്ടിഗല്‍ നേടിയപ്പോള്‍ ചെപ്പോക്കിന് 9 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ ആമ് ടീമിന്റെ ടോപ് സ്കോറര്‍. 19 പന്തില്‍ നിന്ന് 37 റണ്‍സാണ് അശ്വിന്‍ നേടിയത്. എന്‍എസ് ചതുര്‍വേദ് 21 റണ്‍സ് നേടിയപ്പോള്‍ എന്‍ ജഗദീഷന്‍ 17 റണ്‍സും നേടി. ചെപ്പോക്കിന് വേണ്ടി ആര്‍ അലക്സാണ്ടര്‍ മൂന്നും മുരുഗന്‍ അശ്വിന്‍ രണ്ടും വിക്കറ്റ് നേടി.

സിലമ്പരസന്‍ നാലാ് വിക്കറ്റും ജഗന്നാഥന്‍ കൗശിക്, എം മുഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റും നേടിയാണ് ചെപ്പോക്കിന്റെ ചേസിംഗിനെ തടയിട്ടത്. ടീമില്‍ ആര്‍ക്കും തന്നെ 20 റണ്‍സിന് മേലുള്ള സ്കോര്‍ നേടാനായിരുന്നില്ല. 16 റണ്‍സ് നേടി മുരുഗന്‍ അശ്വിനും എ ആരിഫുമാണ് ടീമിന്റെ ടോപ് സ്കോറര്‍മാര്‍.