ആറാം മത്സരത്തില്‍ ആദ്യ ജയം കണ്ടെത്തി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

ആറാം മത്സരത്തില്‍ തമിഴ്നാട് പ്രീമിയര്‍ ലീഗ് 2018ലെ തങ്ങളുടെ ആദ്യ ജയം കണ്ടെത്തി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന മത്സരത്തില്‍ 13 റണ്‍സിന്റെ ജയമാണ് ചെപ്പോക്ക് വിബി കാഞ്ചി വീരന്‍സിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ് 180 റണ്‍സ് നേടിയപ്പോല്‍ കാഞ്ചി വീരന്‍സിനു 167/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. എസ് കാര്‍ത്തിക്ക് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഓപ്പണര്‍ കാര്‍ത്തിക്ക്(44 പന്തില്‍ 76) എന്നിവര്‍ക്കൊപ്പം ഗോപിനാഥ്(31), മുരുഗന്‍ അശ്വിന്‍(17 പന്തില്‍ നിന്ന് 34*) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ ചെപ്പോക്ക് 180 റണ്‍സ് നേടുകയായിരുന്നു. ബാബ അപരാജിത് രണ്ടും സുനില്‍ സാം, ഔഷിക് ശ്രീനിവാസ്, ആര്‍ ദിവാകര്‍ എന്നിവരാണ് കാഞ്ചി വീരന്‍സിനായി വിക്കറ്റുകള്‍ നേടിയത്.

ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയ തുടക്കത്തിനു ശേഷം കാഞ്ചി വീരന്‍സ് ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. വിശാല്‍ വൈദ്യ(24), എസ് അരുണ്‍(27) എന്നിവര്‍ക്ക് പുറമേ വാലറ്റത്തില്‍ 24 റണ്‍സ് നേടിയ ആര്‍ ദിവാകര്‍ മാത്രമാണ് പൊരുതിയ മറ്റൊരു താരം. സമൃദ്ധ് ഭട്ട്, എംകെ ശിവകുമാര്‍, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഹരീഷ് കുമാര്‍ ഒരു വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version