ടി20 ബ്ലാസ്റ്റ്: ഇമ്രാന്‍ താഹിര്‍ ഡര്‍ഹം ജെറ്റ്സില്‍

- Advertisement -

കൗണ്ടിയില്‍ അടുത്തിടെ ഡര്‍ബിഷയര്‍, ഹാംഷയര്‍, നോട്ടിംഗാംഷയര്‍ എന്നിവര്‍ക്കായി കളിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍ ടി20 ബ്ലാസ്റ്റില്‍ ഡര്‍ഹം ജെറ്റ്സ് നിരയില്‍. ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിനങ്ങളില്‍ നിന്നും ടി20 പരമ്പരയില്‍ നിന്നും താരത്തിനു വിശ്രമം നല്‍കിയിട്ടുണ്ടെങ്കില്‍ ഈ സമയത്ത് താരം ടി20 ബ്ലാസ്റ്റില്‍ കളിക്കാനൊരുങ്ങുകയാണ്.

ടൂര്‍ണ്ണമെന്റില്‍ ടീമിന്റെ ഒമ്പതോളം മത്സരങ്ങളില്‍ താഹിര്‍ കളിക്കും. ജൂലൈ അഞ്ചിനു യോര്‍ക്ക്ഷയര്‍ വൈക്കിംഗ്സിനെതിരെയാണ് താഹിറിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement