സ്റ്റെല്ലന്‍ബോഷ് മൊണാര്‍ക്ക്സ് ഇനി പ്രീതി സിന്റയ്ക്ക് സ്വന്തം

ദക്ഷിണാഫ്രിക്കയിെ ടി20 ഗ്ലോബല്‍ ലീഗിലെ സ്റ്റെല്ലന്‍ബോഷ് മൊണാര്‍ക്ക്സിനെ സ്വന്തമാക്കി ബോളിവുഡ് നടിയും കിംഗ്സ് ഇലവന്‍ പഞ്ചാബ് സഹ-ഉടമയുമായ പ്രീതി സിന്റ. നേരത്തെ സ്റ്റെല്ലന്‍ബോഷ് ടീമിന്റെ ആദ്യ ഉടമകളായ മുഷ്താഖ് ബ്രേയുടെ ബ്രിംസ്റ്റോണ്‍ ഉടമസ്ഥാവകാശത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡ്യു പ്ലെസിയാണ് സ്റ്റെല്ലന്‍ബോഷിന്റെ നായകന്‍. നവംബര്‍ നാലിനു ബോളണ്ട് പാര്‍ക്കില്‍ ജോബര്‍ഗ് ജയന്റ്സുമായാണ് സിന്റയുടെ ടീമിന്റെ ആദ്യ മത്സരം. നവംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 16 വരെയാണ് ഗ്ലോബല്‍ ടി20 ലീഗ് അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial