
കേപ് ടൗണ്‍ നൈറ്റ് റൈഡേഴ്സും പ്രെട്ടോറിയ മാവെറിക്സും തമ്മില്‍ നവംബര്‍ മൂന്നിനു ന്യൂലാന്‍ഡ്സില്‍ നടക്കുന്ന മത്സരത്തോടു കൂടി പ്രഥമ ടി20 ഗ്ലോബല്‍ ലീഗിനു തുടക്കം. 44 ദിവസം നീണ്ട് നില്ക്കുന്ന ടൂര്‍ണ്ണമെന്റില്‍ 57 മത്സരങ്ങള്‍ അരങ്ങേറും. ഡിസംബര്‍ 13നു അവസാനിക്കുന്ന ലീഗ് ഘട്ടത്തിനു ശേഷം ഡിസംബര്‍ 16 ജോഹാന്നസ്ബര്ഗിലാണ് ഫൈനല്‍ മത്സരം അരങ്ങേറുക.
ഓരോ ടീമിന്റെയും 18 അംഗ സ്ക്വാഡില്‍ രണ്ട് മാര്‍ക്കീ താരങ്ങളാണുള്ളത്. ഒരു തദ്ദേശീയ മാര്‍ക്കീ താരവും ഒരു വിദേശ താരവും. കഴിഞ്ഞ ദിവസം നടന്ന ഡ്രാഫ്ടില്‍ ഈ വിദേശ താരങ്ങളെ ടീമുകള്‍ തിരഞ്ഞെടുത്തിരുന്നു. ടീമുകളെ പ്രഖ്യാപിച്ച സമയത്ത് തന്നെ ഓരോ ടീമിന്റെയും ദക്ഷിണാഫ്രിക്കന്‍ മാര്‍ക്കീ താരങ്ങളെയും പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial