Picsart 22 11 01 19 55 26 129

“ലോകകപ്പ് ജയിക്കാനല്ല ബംഗ്ലാദേശ് വന്നത്, ഇന്ത്യ അതിനാണ് വന്നത്, തോറ്റാൽ അവർക്കാകും നിരാശ”

ലോകകപ്പിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോൾ ഇന്ത്യ ആണ് ഫേവറിറ്റ്സ് എന്നും സമ്മർദ്ദം ബംഗ്ലാദേശിന് അല്ല എന്നും ഷാകിബ് ഉൽ ഹസൻ പറഞ്ഞു.

ലോകകപ്പ് ജയിക്കാനല്ല ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്, ഇന്ത്യയാണ് ലോകകപ്പ് ജയിക്കാൻ വന്നത്. അതുകൊണ്ട് തന്നെ നാളെ ബംഗ്ലാദേശ് ജയിച്ചാൽ അത് അട്ടിമറി വിജയമായിരിക്കും. ഇന്ത്യക്ക് വലിയ നിരാശ നൽകും. ഷാകിബ് പറഞ്ഞു. നാളെ ഇന്ത്യയാണ് ഫേവറിറ്റ് ർന്നും കളിയുടെ തലേന്ന് ഷാക്കിബ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യയുടെ ഒരു താരത്തിൽ മാത്രമല്ല ഞങ്ങളുടെ ശ്രദ്ധ എന്നും എല്ലാ താരങ്ങളിലും ആണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version