
ഏറ്റവും പുതിയ ടി20 ബൗളര്‍മാരുടെ റാങ്കിംഗ് പ്രകാരം ആദ്യ ഏഴ് സ്ഥാനങ്ങളും കൈയ്യടക്കി സ്പിന്നര്‍മാര്‍. ആദ്യ പത്ത് സ്ഥാനങ്ങളില്‍ വെറും രണ്ട് പേസ് ബൗളര്‍മാരാണ് പട്ടികയിലുള്ളത്. ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്(8ാം സ്ഥാനം), യുഎഇയുടെ മുഹമ്മദ് നവീദ്(10ാം സ്ഥാനം) എന്നിവരാണ് ഇവര്‍. ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ആറ് പേര് റിസ്റ്റ് സ്പിന്നര്‍മാരാണെന്നതാണ് റാങ്കിംഗിലെ മറ്റൊരു പ്രത്യേകത.
ബാറ്റ്സ്മാന്മാര് തകര്പ്പനടികള്ക്കായി സ്പിന്നര്‍മാരെ കടന്നാക്രമിക്കുവാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റുകള്‍ വീഴുകയാണെന്ന് വേണം ഈ പട്ടികയില്‍ നിന്ന് മനസ്സിലാക്കേണ്ടത്. റഷീദ് ഖാന്, ഷദബ് ഖാന്, യൂസുവേന്ദ്ര ചഹാല്‍, ഇഷ് സോധി, സാമുവല്‍ ബദ്രീ, മിച്ചല്‍ സാന്റനര്‍, ഇമ്രാന് താഹിര്‍ എന്നിവരാണ് പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍. പാക്കിസ്ഥാന്റെ ഇമാദ് വസീം ഒമ്പതാം സ്ഥാനം നേടിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial