Picsart 22 09 26 13 39 01 818

ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്തി ഇന്ത്യ

ICC പുരുഷ ടി20 ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാമത്തെ ലീഡ് ഉയർത്തി. ഇന്നലെ ഓസ്ട്രേലിയക്ക് എതിരായ ഒഅരമ്പര വിജയിച്ചത് ഇന്ത്യയുടെ പോയിന്റ് ഉയർത്തി. ഇന്ത്യയുടെ വിജയം അവരുടെ T20I ടീം റാങ്കിംഗ് ഒരു പോയിന്റ് മെച്ചപ്പെടുത്തി. ഇപ്പോൾ ഇന്ത്യക്ക് 268 പോയിന്റായി. പിറകിൽ ഉള്ള ഇംഗ്ലണ്ടിനെക്കാൾ ഏഴ് പോയിന്റ് മുന്നിൽ ആണ് ഇന്ത്യ ഇപ്പോൾ.

പാകിസ്ഥാൻ 258 പോയിന്റുമായി ടീം റാങ്കിംഗിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പം മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിച്ചാൽ പാകിസ്താന് രണ്ടാം സ്ഥാനത്തേക്ക് ഉയരാം.

Exit mobile version