ടി20 റാങ്കിംഗ്: ഇന്ത്യയ്ക്ക് താല്‍ക്കാലിക നേട്ടം

ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍ ഇന്ത്യയ്ക്ക് താല്‍ക്കാലിക നേട്ടം. ഡിസംബര്‍ 20നു പുറത്തിറക്കിയ പട്ടിക പ്രകാരം 4ാം സ്ഥാനത്തായിരുന്ന ഇന്ത്യ ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പര വിജയത്തോടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 121 റേറ്റിംഗ് പോയിന്റ് നേടിയ ഇന്ത്യയ്ക്ക് തൊട്ടു മുന്നിലായി പാക്കിസ്ഥാനാണ് നില കൊള്ളുന്നത്. 124 പോയിന്റാണ് പാക്കിസ്ഥാനു സ്വന്തം. ഇന്ത്യയ്ക്ക് തൊട്ടുപിറകെയുള്ള വെസ്റ്റിന്‍ഡീസും ന്യൂസിലാണ്ടും തമ്മില്‍ ടി20 പരമ്പര നടക്കുന്നതിനാല്‍ വിജയികള്‍ ഇന്ത്യയെ പിന്തള്ളി റാങ്കിംഗില്‍ സ്ഥാനം മെച്ചപ്പെടുത്തുവാനുള്ള സാധ്യത കൂടുതലാണ്.

പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ലങ്കയ്ക്ക് മേല്‍ ആധിപത്യം. ആദ്യ മത്സരം കട്ടക്കില്‍ 93 റണ്‍സിനു ജയിച്ച ഇന്ത്യ തങ്ങളുടെ ടി20യിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള ജയം സ്വന്തമാക്കി. ഇന്‍ഡോറില്‍ 88 റണ്‍സിന്റെ ജയം നേടിയ ഇന്ത്യയെ അവസാന മത്സരത്തില്‍ അവസാന നിമിഷം വരെ ലങ്ക പോരാടി നോക്കിയെങ്കിലും

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial