വീണ്ടും ഹാട്രിക്ക്, ഇത്തവണ പ്രവീണ്‍ താംബേ, 47 വയസ്സുകാരനു മുന്നില്‍ കേരള നൈറ്റ്സ് തകര്‍ന്നു

- Advertisement -

47 വയസ്സുകാരന്‍ പ്രവീണ്‍ താംബേയുടെ ഹാട്രിക്ക് നേട്ടത്തില്‍ തകര്‍ന്ന് കേരള നൈറ്റ്സ്.  ആദ്യ ഓവര്‍ അവസാനിച്ചപ്പോള്‍ നാല് വിക്കറ്റുമായി താംബേയുടെ മാന്ത്രിക ഓവറിനു ശേഷം നൈറ്റ്സ് 6/4 എന്ന നിലയിലായിരുന്നു. ക്രിസ് ഗെയില്‍ ഉള്‍പ്പെടെ നാല് ടോപ് ഓര്‍ഡര്‍ താരങ്ങള്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ ടീമിനെ രക്ഷിച്ചത് വെയിന്‍ പാര്‍ണല്‍-സൊഹൈല്‍ തന്‍വീര്‍ കൂട്ടുകെട്ടാണ്. 21/6 എന്ന നിലയില്‍ നിന്നാണ് ടീം 103/7 എന്ന സ്കോറിലേക്ക് എത്തിയതെന്നുള്ളത് കേരള നൈറ്റ്സിന്റെ തിരിച്ചുവരവായി വിശേഷിപ്പിക്കാം.

24 പന്തില്‍ 59 റണ്‍സ് നേടി വെയിന്‍ പാര്‍ണെല്ലിനു പിന്തുണയായി 23 റണ്‍സുമായി സൊഹൈല്‍ തന്‍വീറുമാണ് ടീമിന്റെ സ്കോര്‍ 10 ഓവറില്‍ 103 റണ്‍സിലേക്ക് നയിച്ചത്. താംബേ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഇസ്രു ഉഡാന ഒരു വിക്കറ്റ് നേടി. തന്‍വീര്‍ റണ്ണൗട്ട് ആവുകയായിരുന്നു.

ടൂര്‍ണ്ണമെന്റിലെ കഴിഞ്ഞ മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സിനു വേണ്ടി അമീര്‍ യമീന്‍ ഹാട്രിക്ക് ഉള്‍പ്പെടെ ഓവറില്‍ നിന്ന് നാല് വിക്കറ്റുകള്‍ നേടിയിരുന്നു.

Advertisement